കരിപ്പൂരിലൂടെ സ്വര്‍ണം ഒഴുകുന്നു; കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ പിടികൂടിയത് 7കോടിരൂപയുടെ സ്വര്‍ണം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്താവളം വഴി സ്വര്‍ണം ഒഴുകുന്നു. കഴിഞ്ഞ മൂന്ന്മാസത്തിനുള്ളില്‍ കരിപ്പൂരില്‍നിന്ന് പിടികൂടിയത് ഏഴ് കോടിയിലധികം രൂപയുടെ സ്വര്‍ണമാണ്. ഇതില്‍ ഒക്ടോബര്‍ മാസത്തില്‍ മാത്രം 6 കോടിയോളം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസും, ഡി.ആര്‍.ഐ സംഘവും പിടിക്കപ്പെട്ടിട്ടുണ്ട്. എക്‌സറേ പരിശോധനയില്‍ മനസ്സിലാകാത്ത വിധം വിവിധ ഉപകരങ്ങള്‍ക്കകത്തും, ശരീരത്തിനകത്തും വിദഗ്ദമായാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നത്.

യാത്രക്കാരനെ പിടിച്ച് തള്ളി നിലത്തിട്ട് ചവിട്ടിക്കൂട്ടി ഇൻഡിഗോ വിമാനത്തിലെ ജീവനക്കാർ!! വീഡിയോ വൈറൽ!!

രഹസ്യ വിവരത്തില്‍ ലഭിക്കുന്ന പരിശോധനയില്‍ മാത്രമാണ് പലതും പിടിക്കപ്പെടുന്നത്. കാസര്‍ക്കോട്, കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കടത്തുകാരാണ് ഇതിന് പിന്നിലെന്ന് കസ്റ്റംസിനും, ഡി.ആര്‍.ഐ വിഭാഗത്തിനും വ്യക്തമായിട്ടുണ്ട്.ഒരു കിലോ സ്വര്‍ണത്തിന് 30 ലക്ഷം രൂപ വില വരുമ്പോള്‍ യു.എ.ഇ മാര്‍ക്കറ്റില്‍ ഇതിന് 2 മുതല്‍ 3 ലക്ഷം വരെ കുറവ് വരുന്നുണ്ട്.ഹവാല സംഘമാണ് പ്രധാനമായും സ്വര്‍ണ കടത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്.

karipur

കരിപ്പൂരില്‍ കഴിഞ്ഞ ദിവസങ്ങളിലായി പിടിക്കപ്പെട്ട വിവിധ രൂപത്തിലുള്ള സ്വര്‍ണം

ഒരു കിലോ സ്വര്‍ണം കടത്താന്‍ ടിക്കറ്റ് ചാര്‍ജിന് പുറമെ 25000 രൂപയും കാരിയര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്.സ്ത്രീകളും കാരിയര്‍മാരായിരംഗത്തെത്തിയിട്ടുണ്ട്.നേരത്തെ എയര്‍ ഹോസ്റ്റസ്മാരെയും മറ്റും ഉപയോഗിച്ച് കരിപ്പൂരില്‍ സ്വര്‍ണ കടത്ത് നടന്നിരുന്നു. ഈ കേസില്‍രണ്ട്‌കൊടുവള്ളി സ്വദേശികള്‍ കൊഫാപോസ കേസില്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ടങ്കിലും ഇവരെ ഇപ്പോഴും പിടികൂടാന്‍ സാധിച്ചിട്ടില്ല.ഇതില്‍ദുബായിലുള്ള അബുലൈസ് എന്നയാളെ എം.എല്‍.എ മാരായ പി.ടി.എ.റഹിം, കാരാട്ട് റസാക്ക്, യൂത്ത് ലീഗ് സംസ്ഥാനസെക്രട്ടറി പി.കെ.ഫിറോസ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി.സിദ്ധീഖ് എന്നിവര്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു.ഇയാള്‍ ഉള്‍പ്പെട്ട സംഘം തന്നെയാണ് നിലവില്‍ സ്വര്‍ണ കടത്തിന് പിന്നിലെ പ്രധാനികളെന്ന് സൂചനയുണ്ട്. കരിയര്‍മാരായി സ്ത്രീകളുംസജീവമാകുകയാണ്.

karipur_1

സ്ത്രീകള്‍ക്ക് ദേഹ പരിശോധനകുറയുമെന്ന ധാരണയാണ് ഇതിന് കാരണം.തിങ്കളാഴ്ച 12.94 ലക്ഷംരൂപയുടെസ്വര്‍ണാഭരണങ്ങളുമായി 20 കാരി വയനാട്,നൂല്‍പ്പുഴ കല്ലൂരില്‍ ചെരുവില്‍ വീട്ടില്‍ സജ്‌ന കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സില്‍ പിടിയിലായത്.ദോഹയില്‍ നിന്ന് വന്ന ഇവര്‍ നാല്? വളകളും രണ്ട് പാദസരവും വസ്ത്രത്തിനുളളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്

karipur_3

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
illegal gold is flowing through karipur; 7crore worth gold caught in last 3 months

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്