കള്ള ടാക്‌സികള്‍ക്കെതിരേ കര്‍ശന നടപടിയുമായി അബുദാബി; പിടിച്ചാല്‍ 3000 ദിര്‍ഹം ഫൈന്‍

  • Posted By: Desk
Subscribe to Oneindia Malayalam

അബൂദബി: ആവശ്യമായ ലൈസന്‍സില്ലാതെ സ്വകാര്യവാഹനങ്ങള്‍ ടാക്‌സിയായി ഓടുന്നത് തടയാന്‍ കര്‍ശന നടപടിയുമായി അബുദബി പോലിസ്. കള്ള ടാക്‌സി ഓടിക്കുന്നവര്‍ക്കെതിരേ 3000 ദിര്‍ഹം പിഴയിടുന്നതോടൊപ്പം ഒരു മാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പോലിസ് അറിയിച്ചു. ഇതിനു പുറമെ അത്തരം ഡ്രൈവര്‍മാര്‍ക്ക് 24 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഈയിടെയായി വ്യാജ ടാക്‌സികള്‍ പെരുകിവരുന്ന പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കാന്‍ അബുദബി അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ 650 സ്വകാര്യ വാഹനങ്ങളാണ് നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റി പോകുന്നതിനിടെ പോലിസ് പിടികൂടിയിരുന്നു.

 taxi

കള്ള ടാക്‌സി ഓടിക്കുന്നവരില്‍ പലര്‍ക്കും യു.എ.ഇയുടെ ഡ്രൈവിംഗ് ലൈസന്‍സില്ലെന്നു മാത്രമല്ല, പലരും നിയമവിരുദ്ധമായാണ് താമസിക്കുന്നതെന്നും പോലിസ് കണ്ടെത്തി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍ യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് സുരക്ഷാ വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം അല്‍ സാബി പറഞ്ഞു. പ്രത്യേകിച്ച് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സമയത്ത് ഡ്രൈവറെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കള്ള ടാക്‌സിയാണെങ്കില്‍ പ്രയാസമാണെന്നും അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ട്രാഫിക് നിയമലംഘനത്തിന് 10,766 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായും അദ്ദേഹം അറിയിച്ചു. വാഹനങ്ങള്‍ ദിശമാറ്റുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് ഇടാതിരുന്നാല്‍ 400 ദിര്‍ഹമാണ് ഫൈന്‍. ഗതാഗത സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ട് യു.എ.ഇ ഭരണകൂടം പുതിയ നിയമനിര്‍മാണം നടത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dh3,000 fine, 24 black points for illegal taxi drivers in Abu Dhabi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്