കേരള ബജറ്റ് 2017; ഇത്തവണത്തെ ബജറ്റിന് ഏറെ പ്രത്യേകതകള്‍, ഐസക്കിന്റെ കഴിവ് പരീക്ഷിക്കുന്നതാവും ബജറ്റ്
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, നോട്ട് നിരോധനം, കേരളം നേരിടുന്ന വളര്‍ച്ച തുടങ്ങിയ പ്രതിസന്ധികള്‍ മറികടക്കാന്‍ തക്ക നടപടികള്‍ ബജറ്റില്‍ ഉണ്ടാകുംഎന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: മാര്‍ച്ച് മൂന്നിന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ് ഏറെ പ്രത്യേകതയുള്ളത്. തോമസ് ഐസക്ക് എന്ന ധനകാര്യ വിദഗ്ദന്റെ കഴിവ് പരീക്ഷിക്കുന്നതാവും ബജറ്റ് എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, നോട്ട് നിരോധനം, കേരളം നേരിടുന്ന വളര്‍ച്ച തുടങ്ങിയ പ്രതിസന്ധികള്‍ മറികടക്കാന്‍ തക്ക നടപടികള്‍ ബജറ്റില്‍ ഉണ്ടാകും
എന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്കു സേവന നികുതി (ജിഎസ്!ടി) വരുന്ന ജൂലായ് മുതല്‍ നടപ്പാക്കും എന്നതിനാല്‍ സംസ്ഥാനം പുതിയ നികുതികളൊന്നും ഏര്‍പ്പെടുത്തിലെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍
കഴിഞ്ഞ വര്‍ഷം മേയില്‍ അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റും തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റും ആണിത്.

പ്രതീക്ഷ
വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നേരിടുന്ന വിലക്കയറ്റം മുതലായ വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം.

പുതിയ നികുതി ഇല്ല
ചരക്കു സേവന നികുതി (ജിഎസ്ടി) വരുന്ന ജൂലായ് മുതല്‍ നടപ്പാക്കും എന്നതിനാല്‍ സംസ്ഥാനം പുതിയ നികുതികളൊന്നും ഏര്‍പ്പെടുത്തിലെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വ്യാപാരികള്‍ക്ക് പല ഇളവുകളും പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.

സാമ്പത്തിക പ്രതിസന്ധി
സംസ്ഥാനത്തിന്റെ നികുതി വരുമാന വളര്‍ച്ച ജനുവരിയില്‍ ഏക്കാലത്തെയും കുറഞ്ഞ നിരക്കായ 4 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇത് മറികടക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കടുത്ത വരള്‍ച്ച
കാര്‍ഷിക മേഖലയിലെ തളര്‍ച്ച മാറ്റാനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടംപിടിച്ചേക്കും. കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാല്‍ കടുത്ത വരള്‍ച്ചയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്. ഇത് നേരിടാന്‍ സര്‍ക്കാര്‍ എന്തു പദ്ധതികള്‍ നടപ്പാക്കുമെന്ന് കാത്തിരിക്കുകയാണ് ജനങ്ങള്‍.












Click it and Unblock the Notifications