ബാര്‍ കോഴ, പാറ്റൂര്‍ ഭൂമി... സര്‍ക്കാരിനെ തൊട്ടാല്‍ വധഭീഷണിയോ?

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ കേസുകളിലെല്ലാം ഉറച്ച് നിലപാടെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ നിലനില്‍പ്പില്ലേ? അത്തരക്കാര്‍ക്ക് നേര്‍ക്ക് എന്തും ആകാമെന്നാണ് നമ്മുടെ നാട്ടിലെ സ്ഥിതി?

ബാര്‍ കോഴ, പാറ്റൂര്‍ ഭൂമി ഇടപാട്, പാമോലിന്‍ കേസ്... സംസ്ഥാന സര്‍ക്കാരിനും യുഡിഎഫിനും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കേസുകളാണ് ഇവ. ഇതില്ലെല്ലാം നിര്‍ണായക ഘടകമായത് ജേക്കബ് തോമസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനും. ഇദ്ദേഹത്തെ ഒതുക്കാന്‍ പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Jacob Thomas

തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ജേക്കബ് തോമസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ജോലി ഏത് നിമിഷവും നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

ബാര്‍ കോഴ ആരോപണത്തിലും, പാറ്റൂര്‍ ഭൂമി ഇടപാട് കേസിലും മന്ത്രിസഭയിലെ പ്രമുഖരാണ് പഴി കേട്ടത്. പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വരെ ജേക്കബ് തോമസിന്റെ കൃത്യനിര്‍വ്വഹണത്തിന്റെ രുചി അറിഞ്ഞു.

വിജിലന്‍സ് എഡിജിപി ആ ജേക്കബ് തോമസിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി ഒതുക്കാനായിരുന്നു പിന്നീട് ശ്രമം. സഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. എന്തായാലും ഇപ്പോഴും അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ നടപടി കാത്തിരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+