കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനായിരം രൂപ വാങ്ങിയപ്പോള്‍ വാണിജ്യ നികുതി ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലുമായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: പതിനായിരംരൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ മഞ്ചേരി വാണിജ്യ നികുതി സെക്കന്റ് ഓഫീസര്‍ വി പി യൂസഫ് വിജിലന്‍സിന്റെ പിടിയിലായി. ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ വിജിലന്‍സ് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്.മഞ്ചേരിയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ ഷോപ്പുടമയോട് ആദ്യം അറുപതിനായിരംരൂപയുടെ ലാപ്‌ടോപ്പ് ആവശ്യപ്പെട്ടു, അവസാനം പതിനായിരം രൂപ നല്‍കാമെന്നറിയിച്ച ഷോപ്പുടമയില്‍നിന്നും പണം വാങ്ങിയപ്പോഴാണ് വാണിജ്യ നികുതി ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായത്.

വീണ്ടും പിണറായിയുടെ മാധ്യമ വിലക്ക്; തേൻ കെണിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത് മാധ്യമങ്ങൾ കാണണ്ടവീണ്ടും പിണറായിയുടെ മാധ്യമ വിലക്ക്; തേൻ കെണിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത് മാധ്യമങ്ങൾ കാണണ്ട

മഞ്ചേരിയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ ഷോപ്പുടമയോട് നികുതി കുറച്ചു നല്‍കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഈ പരാതിയെ തുടര്‍ന്നാണ് മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി എ രാമചന്ദ്രനും സംഘവും അന്വേഷണം നടത്തിയത്. ഷോപ്പുടമ മൊറയൂര്‍ സ്വദേശി ആനക്കല്ലിങ്ങല്‍ അബ്ദുറഹ്മാന്‍ 3,53,41,750 രൂപയാണ് കടയിലെ വിറ്റുവരവായി വാണിജ്യ നികുതി ഓഫീസില്‍ കാണിച്ചിരുന്നത്. എന്നാല്‍ 3,94,90,940 രൂപയുടെ വിറ്റുവരവുള്ളതായി വാണിജ്യ നികുതി സെക്കന്റ് ഓഫീസര്‍ വി പി യൂസഫ് കണ്ടെത്തി. അധികമായി വന്ന 41,49,190 രൂപയ്ക്ക് നാലു ശതമാനം നികുതികൂടി അടവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ നിന്നൊഴിവാക്കാന്‍ 60,000 രൂപയുടെ ലാപ്‌ടോപ്പും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാനാവില്ലെന്ന് അറിയിച്ചപ്പോള്‍ പണമായി നല്‍കിയാല്‍ മതിയെന്നും പരാതിക്കാരനോട് പറയുകയായിരുന്നു. തുടര്‍ന്നാണ് ഷോപ്പുടമ അബ്ദുറഹ്മാന്‍ വിജിലന്‍സിനെ സമീപിച്ചത്.

kaikkuli

കൈക്കൂലിയുമായി പിടിയിലായ മഞ്ചേരി വാണിജ്യ നികുതി സെക്കന്റ് ഓഫീസര്‍ വി പി യൂസഫ്

വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം ഫിനാഫ്ത്തലിന്‍ പുരട്ടിയ പതിനായിരം രൂപയുമായി അബ്ദുറഹ്മാന്‍ വാണിജ്യ നികുതി ഓഫീസിലെത്തി തുക വി പി യൂസഫിന് കൈമാറുകയും ചെയ്തു. ഉടന്‍ താഴെ കാത്തിരുന്ന വിജിലന്‍സ് സംഘം ഓഫീസിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മലപ്പുറത്തേയ്ക്ക് കൊണ്ടുപോയ വാണിജ്യ നികുതി ഉദ്യോഗസ്ഥനെ വിജിസല്‍സ് സംഘം കോടതിയില്‍ ഹാജരാക്കി.

kaikkuli_1

മഞ്ചേരി വാണിജ്യ നികുതി ഓഫീസില്‍ വിജലന്‍സ് നടത്തിയത് റെയ്ഡ്. പടിയിലായ മഞ്ചേരി വാണിജ്യ നികുതി ്െ ഓഫീസര്‍ വി പി യൂസഫ് മുഖം മറച്ചിരിക്കുന്നു

ഡിവൈഎസ്പിയ്ക്കു പുറമെ സിഐ എം ഗംഗാധരന്‍, എസ്‌ഐമാരായ എം വി സുരേഷ്, എം വിജയന്‍, എഎസ്‌ഐ പി ശ്രീനിവാസന്‍ എന്നിവരാണ് വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നത്. മലപ്പുറം ഡിഡിഇ ഓഫീസിലെ സൂപ്രണ്ട് സി പി സലിം, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീര്‍ നൂറുദ്ദീന്‍ എന്നിവരായിരുന്നു സാക്ഷികള്‍.

English summary
income tax officer is aressted for demand 10 thousand rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X