കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ കൊച്ചി വിമാനത്താവളത്തിൽ, നേട്ടം

Google Oneindia Malayalam News

ഡിസംബര്‍ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൗകര്യമാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിൽ ഉള്ളത്. ടൂറിസം, ബിസിനസ് രംഗങ്ങളിൽ കൊച്ചി വിമാനത്താവളത്തിനൊപ്പം കേരളത്തിനും ശ്രദ്ധലഭിക്കത്തക വിധത്തിലുള്ള സൗകര്യമായാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിനെ സിയാൽ പരിഗണിക്കുന്നത്.

40,000 ചതുരശ്രയടിയാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്‍റെ വിസ്‍തീര്‍ണം. അന്താരാഷ്ട്ര, ഡൊമസ്റ്റിക് ജെറ്റ് യാത്രികരെ സ്വാഗതം ചെയ്യാനാകുന്ന രീതിയിലാണ് നിര്‍മ്മാണം. ഇത് കൊച്ചി വിമാനത്താവളത്തെ അന്താരാഷ്ട്ര അതിഥികളുമായി കൂടുതൽ അടുപ്പിക്കും.

1

നിലവിൽ ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിൽ ബിസിനസ് ജെറ്റ് ടെര്‍മിനലുകള്‍ ഉണ്ട്. എന്നാൽ കൊച്ചി വിമാനത്താവളത്തിൽ തയ്യാറാകുന്ന ടെർമിനലിന്റെ അത്രയും വിശാലം അല്ല, അത് പോലെ നേരിട്ട് അതിഥികളിലേക്ക് തുറക്കുന്നതുമായ ടെര്‍മിനൽ ഇന്ത്യയിൽ ആദ്യമാണ്. സൗകര്യങ്ങള്‍ കൊണ്ട് ഇന്ത്യയിൽ ഒന്നാമതാണെങ്കിലും കുറഞ്ഞ നിരക്കിലൂടെ എളുപ്പം കൂടുതൽ അതിഥികളെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തെ ബിസിനസ് ജെറ്റ് ടെര്‍മിനലിന് കഴിയും. താങ്ങാവുന്ന സര്‍വീസ് ഫീസിൽ പ്രവര്‍ത്തിക്കുന്നതവയാണ് ഇവ.

ചങ്കുപിടച്ചിരിക്കുമ്പോഴായിരുന്നു ആ സന്തോഷ വാര്‍ത്ത; ഒറ്റ ലോട്ടറിയില്‍ കോടിപതികള്‍ 26 പേര്‍ചങ്കുപിടച്ചിരിക്കുമ്പോഴായിരുന്നു ആ സന്തോഷ വാര്‍ത്ത; ഒറ്റ ലോട്ടറിയില്‍ കോടിപതികള്‍ 26 പേര്‍

2

ഈ സേവനം ഉപയോഗിക്കുന്ന യാത്രികർക്ക് ഒരു തരത്തിലും ഉള്ള കുറവുകള്‍ തോന്നാതെ ഇരിക്കുന്ന വിധത്തിൽ ആണ് ബിസിനസ് ജെറ്റ് ടെര്‍മിനൽ. സെക്യൂരിറ്റി ഒഴിവാക്കിയിട്ടുള്ള അതിഥികള്‍ക്ക് പ്രത്യേകം സേഫ് ഹൗസ് സംവിധാനം, അഞ്ച് വിപുലമായ ലൗഞ്ചുകള്‍, ഒരു ബിസിനസ് സെന്‍റര്‍, ഡ്യൂട്ടിഫ്രീ ഷോപ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, ഒരു ഹൈ എൻഡ് വീഡിയോ കോൺഫറൻസിങ് റൂം എന്നിവയാണ് മുന്തിയ സൗകര്യങ്ങളിൽപ്പെടുന്നത്.

3

പ്രൊഫഷണലായ ടെര്‍മിനൽ മാനേജ്മെന്‍റും പാസഞ്ചര്‍ ഹാൻഡ്‍ലിങ് രീതികളും ബിസിനസ് ജെറ്റ് ടെര്‍മിനലിൽ പ്രത്യേകം നടപ്പാക്കുന്നുണ്ട്. ഈ രീതി യാത്രികര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാ അനുഭവം നൽകുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്. ടെര്‍മിനലിനോട് ചേര്‍ന്നുതന്നെ വിമാനങ്ങളുടെ പാര്‍ക്കിങ് സാധ്യമാക്കുന്ന രീതിയിലാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്‍റെ രൂപകൽപ്പന. കാറിൽ എത്തുന്ന അതിഥികള്‍ക്ക് വെറും 2 മിനിറ്റിൽ വിമാനത്തിലേക്ക് പ്രവേശിക്കാനാകും. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ദൂരമാണിത്.

4

വെറും പത്ത് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ പദ്ധതിക്ക് 30 കോടിരൂപ മാത്രമാണ് ചെലവായത്. എന്നാൽ അന്താരാഷ്ട്ര ഗുണനിലവാരത്തിൽ ആണ് നിർമാണം നടത്തിയത്. ജി20 ഉച്ചകോടി പോലെയുള്ള വലിയ പരിപാടികള്‍ വരാനിരിക്കെ ബിസിനസ് ജെറ്റ് ടെര്‍മിനൽ കേരളത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ബിസിനസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതോടെ കേരളത്തിന് അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ തരത്തിൽ ശ്രദ്ധ ലഭിക്കും..

PC: CIAL

English summary
India's largest business jet terminal at Kochi Airport, here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X