കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാമാരിക്കുശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടും കുതിച്ചുയരുകയാണ്: നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: നൂറ്റാണ്ടിലൊരിക്കല്‍മാത്രം സംഭവിക്കുന്ന മഹാമാരിക്കുശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടും കുതിച്ചുയരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു നമ്മുടെ സാമ്പത്തിക തീരുമാനങ്ങളുടെയും സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ അടിത്തറയുടെയും പ്രതിഫലനമാണെ്. ഉയര്‍ന്ന വളര്‍ച്ചയുടെ കുതിപ്പുതുടരാന്‍ ഈ ബജറ്റില്‍ ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിനുശേഷമുള്ള വെബിനാര്‍പരമ്പരയിലെ പത്താം വെബിനാറിനെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇനി നമുക്ക് അവരോട് ചോദിക്കാം'പോയി ചത്തൂടെ' എന്ന് : നടിയുടെ പോരാട്ടം ചരിത്രത്തിലേക്ക്: ആലപ്പി അഷ്റഫ്ഇനി നമുക്ക് അവരോട് ചോദിക്കാം'പോയി ചത്തൂടെ' എന്ന് : നടിയുടെ പോരാട്ടം ചരിത്രത്തിലേക്ക്: ആലപ്പി അഷ്റഫ്

വിദേശ മൂലധനപ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അടിസ്ഥാന സൗകര്യ നിക്ഷേപത്തിന്മേലുള്ള നികുതി കുറയ്ക്കുന്നതിലൂടെയും എന്‍ഐഐഎഫ്, ഗിഫ്റ്റ് സിറ്റി, പുതിയ ഡിഎഫ്‌ഐകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും സാമ്പത്തികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്കു വേഗംകൂട്ടാന്‍ ഞങ്ങള്‍ ശ്രമിച്ചു.''- അദ്ദേഹം പറഞ്ഞു.

ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

'ധനകാര്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇപ്പോള്‍ അടുത്ത ഘട്ടത്തിലെത്തുകയാണ്. രാജ്യത്തിന്റെ സന്തുലിതവികസനത്തിന്റെ പാതയില്‍, വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കായുള്ള പരിപാടികള്‍ക്കും കിഴക്കന്‍ ഇന്ത്യയുടെയും വടക്കുകിഴക്കിന്റെയും വികസനം പോലുള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുന്നു. നിര്‍മ്മാണം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ കൂടാതെ അടുത്തിടെ തുറന്നുകൊടുത്ത ഡ്രോണുകള്‍, ബഹിരാകാശം, ജിയോസ്‌പേഷ്യല്‍ ഡാറ്റ തുടങ്ങിയ മേഖലകളിലും ഇന്ത്യക്കു മികച്ച മൂന്നു രാജ്യങ്ങളില്‍ ഇടംനേടാന്‍ കഴിയുമോ എന്നും പ്രധാനമന്ത്രി ചോദിച്ചു. ഇതിനായി നമ്മുടെ വ്യവസായത്തിനും സ്റ്റാര്‍ട്ടപ്പിനും സാമ്പത്തികമേഖലയുടെ പൂര്‍ണപിന്തുണ ലഭിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ സംരംഭകത്വത്തിന്റെ വികാസവും നവീകരണവും പുതിയ വിപണികള്‍ക്കായുള്ള അന്വേഷണവും സംഭവിക്കുന്നത് അവയ്ക്കു ധനസഹായം നല്‍കുന്നവര്‍ക്കിടയില്‍ ഭാവിയെക്കുറിച്ചുള്ള ഈ ആശയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടാകുമ്പോഴാണ്. ''നമ്മുടെ ധനസഹായമേഖല നൂതനമായ ധനസഹായത്തെയും പുതിയ ഭാവി ആശയങ്ങളുടെയും സംരംഭങ്ങളുടെയും സുസ്ഥിര ഉത്തരവാദിത്വനിര്‍വഹണത്തെയും പരിഗണിക്കണം.''- ശ്രീ മോദി പറഞ്ഞു.

 narendra-modi

ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെയും നിക്ഷേപങ്ങളെയും പരാമര്‍ശിച്ചുകൊണ്ട്, മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാന്‍, കൂടുതല്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഉണ്ടാകേണ്ടതു നിര്‍ണായകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ''നമ്മുടെ ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവരുടെ വ്യാവസായിക ആസൂത്രണത്തില്‍ ഇതിനു മുന്‍ഗണനയേകാനാകുമോ?'' എന്നും പ്രധാനമന്ത്രി ചോദിച്ചു.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെയും നിക്ഷേപങ്ങളെയും പരാമര്‍ശിച്ചുകൊണ്ട്, മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാന്‍, കൂടുതല്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഉണ്ടാകേണ്ടതു നിര്‍ണായകമാണ്. 'നമ്മുടെ ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവരുടെ വ്യാവസായിക ആസൂത്രണത്തില്‍ ഇതിനു മുന്‍ഗണനയേകാനാകുമോ?'' എന്നും പ്രധാനമന്ത്രി ചോദിച്ചു.

ബജറ്റിന്റെ പാരിസ്ഥിതികതലങ്ങളെയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ സ്പര്‍ശിച്ചു. 2070-ഓടെ ഇന്ത്യ 'നെറ്റ് സീറോ' എന്ന ലക്ഷ്യത്തിലെത്തണമെന്ന് ആവര്‍ത്തിച്ച അദ്ദേഹം ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും വ്യക്തമാക്കി. ''ഈ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ പരിസ്ഥിതിസൗഹൃദപദ്ധതികള്‍ക്കു വേഗം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഹരിതധനസഹായത്തെക്കുറിച്ചുള്ള പഠനവും നടപ്പാക്കലും അത്തരം പുതിയ കാഴ്ചപ്പാടുകളും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്.''- അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
ഒറ്റയ്ക്ക് യുക്രൈന്‍ അതിര്‍ത്തി കടന്ന് പതിനൊന്നുകാരന്‍, ധീരനെന്ന് ലോകം

ദിലീപ് അനുകൂലികള്‍ ദയവ് ചെയ്ത് ആ വാക്ക് ഉപയോഗിക്കരുത്: കേരളം എല്ലാം കാണുന്നു, ബൈജു കൊട്ടാരക്കരദിലീപ് അനുകൂലികള്‍ ദയവ് ചെയ്ത് ആ വാക്ക് ഉപയോഗിക്കരുത്: കേരളം എല്ലാം കാണുന്നു, ബൈജു കൊട്ടാരക്കര

English summary
Indian economy is booming again after the epidemic: Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X