കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണക്കുരുക്ക്... ഗള്‍ഫിലും ടാക്‌സ് വരുന്നു!!! പ്രവാസികള്‍ കുടുംബത്തെ തിരിച്ചയക്കുന്നു

Google Oneindia Malayalam News

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്. ഈ പ്രശ്‌നം പരിഹരിയ്ക്കാന്‍ കൂടുതല്‍ നികുതികള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും.

നികുതിയില്ലാത്ത ശമ്പളം ആണ് ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ആകര്‍ഷണം. ഈ ആകര്‍ഷണത്തില്‍ ഗള്‍ഫിലേയ്ക്ക് കുടിയേറിയവരില്‍ മലയാളികളുടെ എണ്ണം അത്രയധികമാണ്.

എന്നാല്‍ പ്രവാസികളില്‍ നിന്ന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഇപ്പോള്‍ രാജ്യങ്ങള്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പല കമ്പനികളും പിരിച്ചുവിടല്‍ നടപടികളും തുടങ്ങിയിരിയ്ക്കുന്നു. ഇതോടെ പല പ്രവാസികളും കുടുംബങ്ങളെ നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നികുതി രഹിത ശമ്പളം

നികുതി രഹിത ശമ്പളം

നികുതി രഹിത ശമ്പളം എന്നതാണ് ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലുകള്‍ക്കുള്ള പ്രധാന ആകര്‍ഷണം. എന്നാല്‍ ആ ആകര്‍ണം താത്കാലികമായെങ്കിലും ഇല്ലാതായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണവില തന്നെ പ്രശ്‌നം

എണ്ണവില തന്നെ പ്രശ്‌നം

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിയുന്നതാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിയ്ക്കുന്നത്. ഇതോടെ കര്‍ശന സാമ്പത്തിക പരിഷ്‌കാരങ്ങളിലേയ്ക്ക് കടക്കാതെ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.

ദുബായ് ഒഴികെ

ദുബായ് ഒഴികെ

എണ്ണവില കുറയുന്നത് കാര്യമായി ബാധിയ്ക്കാത്ത രാജ്യമാണ് ദുബായ്. എന്നാല്‍ യുഎഇയിലെ മറ്റ് എമിറേറ്റുകളും ജിസിസി രാജ്യങ്ങളും എല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

നികുതി വരുന്നു

നികുതി വരുന്നു

പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഗൗരവമായി ആലോചിയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ അത് മലയാളികളെ ആയിരിക്കും ഏറെ ബാധിയ്ക്കുക.

വരുമാന നികുതി

വരുമാന നികുതി

ആറ് മാസം മുമ്പാണ് ജിസിസി രാഷ്ട്രങ്ങളില്‍ പ്രവാസികള്‍ക്കായി വരുമാന നികുതി ഏര്‍പ്പെടുത്തിയത്. യുഎഇ ആണെങ്കില്‍ വാറ്റ്(വാല്യു ആഡഡ് ടാക്‌സ്) ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്.

ജീവിതച്ചെലവ്

ജീവിതച്ചെലവ്

ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് കൂടിവരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ സാധനവിലയും കുത്തനെ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്.

 ശമ്പളം, ജോലി

ശമ്പളം, ജോലി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. ചിലകമ്പനികളില്‍ ശമ്പളം വെട്ടിക്കുറയ്ക്കാനും തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രവാസികള്‍ പ്രതിസന്ധിയില്‍

പ്രവാസികള്‍ പ്രതിസന്ധിയില്‍

കുടുംബത്തിനൊപ്പം ഗള്‍ഫില്‍ കഴിയുന്നവരാണ് കടുത്ത പ്രതിസന്ധിയില്‍ ആയിരിയ്ക്കുന്നത്. പലരും കുടുംബാംഗങ്ങളെ നാട്ടിലേയ്ക്ക് തിരിച്ചയച്ചുതുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കേരളം തകരും?

കേരളം തകരും?

കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ ഗള്‍ഫ് പണത്തിന് നിര്‍ണായക സ്വാധീനമാണുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്നതോടെ അത് കേരളത്തിന്റെ സാമ്പത്തികാവസ്ഥയേയും ബാധിയ്ക്കും എന്ന് ഉറപ്പാണ്.

English summary
Indians hit hard as Gulf economies slip on free fall in crude pricesith most Gulf countries taking austerity measures or planning to impose tax on the income of expatriates, many Indians in those nations are sending their families back to India. Others have decided not to take their families with them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X