ഇൻഡിഗോ മാനേജറുടെ റിപ്പോർട്ട് പച്ചക്കള്ളം; ഇപിയുടെ പേര് ഒഴിവാക്കിയത് ദുരൂഹമെന്നും വിഡി സതീശൻ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തെ കുറിച്ച് ഇന്‍ഡിഗോ എയര്‍പേര്‍ട്ട് മാനേജര്‍ പോലീസിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പച്ചകള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് മാനേജര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ നിന്ന് ഇ പി ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണ്. വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജരെ കൊണ്ട് മറുപടി പറയിക്കുമെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പുറത്ത് പോയിട്ടാണ് പ്രതിഷേധം... പ്രതിഷേധം... എന്ന മുദ്രാവാക്യം വിളിച്ചതെന്ന് ഇ.പി.ജയരാജനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ തിരുവനന്തപുരം മാനേജറാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തെറ്റായ കാര്യമാണ് പറയുന്നത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന് സി പി എം പോലും ആരോപിച്ചിട്ടില്ല. ഇ പി ജയരാജൻ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരേയും തള്ളി നിലത്തിടുന്ന ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്. എന്നാൽ ഇത് സംബന്ധിച്ച് ഒന്നും റിപ്പോർട്ടിൽ ഇല്ല. കുറ്റവാളിയായ ഇ പി ജയരാജനെ കുറിച്ച് യാതൊരു പരാമർശവും റിപ്പോർട്ടിൽ ഇല്ല. ഈ സാഹചര്യത്തിൽ മാനേർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മീഷണറും, വിമാനക്കമ്പനിയുടെ മാനേജറും സി പി എം അനുഭാവികളാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
'സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്ത് വരട്ടെ. ഡല്‍ഹിയില്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന ഇ.ഡി കേരളത്തില്‍ മിത്രങ്ങളെ സംരക്ഷിക്കുകയാണ്. ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന് പറയുന്നത് ഇ ഡിയെ വിശ്വാസമില്ലാത്തത് കൊണ്ടാണ്. മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ നിയമപരമായ വഴികള്‍ തേടാത്തത് എന്തുകൊണ്ടാണ്',സതീശൻ ചോദിച്ചു.
'പൂവ് പോലെ സുന്ദരി, അല്ല പൂമ്പാറ്റ പോലെന്ന് ആരാധകർ';വൈറലായി മാളവികയുടെ ചിത്രങ്ങൾ
നിയമപരമായ നടപടികൾ ഒന്നും സ്വീകരിക്കാതെ മുഖ്യമന്ത്രി വെപ്രാളവും ഭയവും കാണിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പരിധി വിട്ട് പ്രവർത്തിക്കുകയാണ്. എം ശിവശങ്കറും സ്വപ്ന സുരേഷുമെല്ലാം കേസിലെ പ്രതികളാണ്. എന്നാൽ ശിവശങ്കറിനെ സർക്കാർ തിരിച്ചെടുത്തു. അയാൾ ഇപ്പോൾ സർക്കാരിന്റെ ഭാഗമാണ്. എന്നാൽ സ്വപ്ന സുരേഷിനെ സർക്കാർ പേടിപ്പിക്കുകയാണ്. സ്വപ്ന നടത്തിയ വെളിപ്പെടുത്തൽ ശിവശങ്കറും വെളിപ്പെടുത്താതിരിക്കാനാണ് അദ്ദേഹത്തെ സർക്കാർ തിരിച്ചെടുത്തതെന്നും വി ഡി സതീശൻ ആരോപിച്ചു.












Click it and Unblock the Notifications