കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്ധതി നിർവ്വഹണത്തിൽ കാര്യക്ഷമതകുറവ്; കേരളം 203.97 കോടി നഷ്ടപ്പെടുത്തിയതായി സിഎജി റിപ്പോർട്ട്

Google Oneindia Malayalam News

ദില്ലി; പദ്ധതി നിർവ്വഹണത്തിലെ കാര്യക്ഷമതക്കുറവ് മൂലം കേരളം 203.97 കോടി രൂപ നഷ്ടപ്പെടുത്തിയാണ് സിഎജി റിപ്പോർട്ട്. നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര പദ്ധതിയായ പ്രധാൻമന്ത്രി ആവാസ യോജനയ്ക്ക് വേണ്ടിയുള്ള 195.82 കോടിയുടെ കേന്ദ്രസഹായവും കേരളം നഷ്ടപ്പെടുത്തിയതായും റിപ്പോർട്ടില്‍ പറയുന്നു.

CAG

നഗര-ഗ്രാമീണ മേഖലയിലെ ദരിദ്രരായ ആളുകൾക്ക് മിതമായ നിരക്കിൽ ഭവനം നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ 2016 ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.കേന്ദ്രം നിർദ്ദേശിക്കുന്ന സാങ്കേതികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഫണ്ട് നഷ്ടമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പാകിസ്താന്‍ മോചിപ്പിച്ച ഹൈദാരാബാദ് സ്വദേശി നാട്ടിലെത്തി; ചിത്രങ്ങള്‍ കാണാം

ഗ്രാമീണ മേഖലയിലെ 42,431 പേർക്ക് വീട് നൽകാനായിരുന്നു പദ്ധതി. 12 മാസത്തിനുള്ളിൽ വീടുകൾ പൂർത്തിയാക്കി നൽകാനായിരുന്നു ലക്ഷ്യം. എന്നാൽ പദ്ധതി നടത്തിൽ പല മേഖലകളിലും മേൽനോട്ട കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. നേരത്തേയുള്ള ഇന്ദിരാ ആവാസ് യോജന നടപ്പാക്കലിൽ കണ്ടിരുന്ന ന്യൂനതകൾ പരിഹരിക്കാനാണ് പിഎംഎവൈജി പദ്ധതി ആരംഭിച്ചത്.എന്നാൽ ഭവന ക്ഷാമം വിലയിരുത്താതത്, സംയോജനത്തിന്റെ അഭാവം, സാങ്കേതികവും ഗുണനിലവാരവുമുള്ള മേൽനോട്ടത്തിന്റെ അഭാവം എന്നിവ പിഎംഎവൈജി പദ്ധതി പദ്ധതി നടപ്പാക്കുന്നതിലും നിലനിന്നു.

Recommended Video

cmsvideo
Pinarayi government announced special package for kids who lost parents in pandemic

പട്ടികയിലേക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും വീട് നിർമ്മാണത്തിൽ വയോജനങ്ങളേയും ദുർബലരേയും സഹായിക്കാനായില്ലെന്നും ഭൂമി ഇല്ലാത്തവർക്ക് ഭൂമി കണ്ടെത്തി നൽകുന്നതിലും വീഴ്ച വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതികൾ സംയോജിപ്പിക്കുന്നതിൽ ഗ്രാമപഞ്ചായത്തുകളും പരാജയപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പുരുഷ അംഗങ്ങളുടെ പേരിൽ വീടുകൾ ക്രമരഹിതമായി അനുവദിച്ചു,ഗുണഭോക്താക്കൾക്ക് ബ്ലോക്ക് പഞ്ചായത്തുകൾ വഴി വായ്പ അനുവദിക്കുന്നതിൽ പരാജയപ്പെട്ടു, കേരള തീരമേഖല മാനേജ്മെന്റ് അതോറിറ്റിയിൽ നിന്ന് കെട്ടിട അനുമതി അനുമതി വാങ്ങാതെ വീടുകൾ നിർമിച്ച സംഭവങ്ങൾ ഉണ്ടായി.മറ്റ് പല പദ്ധതികളിലും കാര്യക്ഷമത കുറവ് ഉണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

English summary
Inefficiency in project implementation; According to the CAG, Kerala lost Rs 203.97 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X