കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 24 മുതല്‍ അനിശ്ചിതകാല ബസ് സമരം; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നീക്കം

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തില്‍ സ്വകാര്യ ബസുകള്‍ പണി മുടക്ക് പ്രഖ്യാപിച്ചു. ഈ മാസം 24 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കാനാണ് തീരുമാനം. ബസ് നിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ആവശ്യം നേടിയെടുക്കാനാണ് നീക്കം. ബസ് ഉടമകള്‍ നേരത്തെ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് കൂട്ടേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിക്കുകയും ചെയ്തിരുന്നു.

b

വിദ്യാര്‍ഥികളുടെ നിരക്കും കൂട്ടണം എന്നാണ് ബസ് ഉടമകളുടെ ആവശ്യം. ആറ് രൂപയാക്കണമെന്നാണ് ആവശ്യം. ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നിരുന്നു. സര്‍ക്കാരിന് തലവേദനയാണ് വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടുന്നത്. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടുന്നതിനെ അനുകൂലിച്ചുള്ള വകുപ്പ് മന്ത്രിയുടെ പ്രതികരണം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മന്ത്രി ആന്റണി രാജു വാക്ക് പാലിച്ചില്ല എന്നാണ് ബസ് ഉടമകളുടെ വിമര്‍ശനം. സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ബജറ്റിലും സ്വകാര്യ ബസ് മേഖലയെ രക്ഷിക്കാന്‍ നടപടിയില്ല. ബജറ്റില്‍ അവഗണിച്ചു, നിരക്ക് കൂട്ടുന്നില്ല... ഈ രണ്ട് കാര്യങ്ങളാണ് സമരത്തിന് കാരണമായി പറയുന്നത്.

സോണിയയും മമതയും വീണ്ടും ഒന്നിക്കുന്നു!! കൂടെ സിപിഎം നേതാക്കളും... ഡല്‍ഹി ഒരുങ്ങുന്നുസോണിയയും മമതയും വീണ്ടും ഒന്നിക്കുന്നു!! കൂടെ സിപിഎം നേതാക്കളും... ഡല്‍ഹി ഒരുങ്ങുന്നു

മിനിമം നിരക്ക് 12 രൂപയാക്കണം എന്നാണ് ആവശ്യം. 10 രൂപ ആക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ 10 പോര 12 ആക്കണമെന്ന് ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. ഡീസല്‍ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കുമെന്ന ബജറ്റ് നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. 5000ത്തില്‍ താഴെയാണ് കെഎസ്ആര്‍ടിസി ബസുകള്‍. കെഎസ്ആര്‍ടിസിക്ക് വേണ്ടി 1000 കോടി ബജറ്റില്‍ വകയിരുത്തി. 10000ത്തിലധികം സ്വകാര്യ ബസുകളുണ്ട്. എന്നാല്‍ ഈ മേഖലയെ സഹായിക്കാന്‍ യാതൊരു പദ്ധതിയുമില്ല. മാത്രമല്ല, നികുതിയില്‍ വര്‍ധനവ് വരുത്തുകയും ചെയ്തുവെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരക്ക് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നു പറഞ്ഞ അദ്ദേഹം വിദ്യാര്‍ഥി നിരക്കും കൂട്ടുമെന്നും സൂചിപ്പിച്ചു. കെഎസ്ആര്‍ടിസി വളരെ പ്രതിസന്ധിയിലാണെന്നും മന്ത്രി വ്യക്തമാക്കി. നിരക്ക് കൂട്ടണമെന്ന് ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ച കമ്മീഷനും അഭിപ്രായപ്പെട്ടിരുന്നു. എത്ര വര്‍ധിപ്പിക്കണം എന്ന കാര്യത്തിലാണ് ആലോചനകള്‍ നടക്കുന്നത്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരും. എന്നാല്‍ അത് ജനങ്ങള്‍ക്ക് പ്രയാസമില്ലാത്ത രീതിയിലാകും. ഇന്ധന വില കൂടുകയാണ്. കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാണ്. എണ്ണ ബള്‍ക്ക് പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് വില കൂട്ടിയതിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇളവ് ആവശ്യമാണ്. അല്ലെങ്കില്‍ മറ്റിടങ്ങളില്‍ നിന്ന് എണ്ണയടിക്കാനുള്ള അനുമതി ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
മാർച്ച്‌ 24 മുതൽ അനിശ്ചിതകാല ബസ് സമരം | Oneindia Malayalam

English summary
Infinitive Bus Strike Announced in Kerala From March 24
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X