കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാശിപ്പുറത്ത് ഒന്നും ചെയ്യില്ല, സമചിത്തതയോടെ നേരിടും, അനുരഞ്ജനശ്രമം തുടരും: കാസിമിന് മറുപടിയുമായി വഹാബ്

Google Oneindia Malayalam News

കോഴിക്കോട്: ഐഎന്‍എലിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ എപി അബ്ദുള്‍ വഹാബ് വിഭാഗം നടത്തിയ ശ്രമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് കാസിം ഇരിക്കൂര്‍ വിഭാഗം രംഗത്ത് വന്നത്. ഏകപക്ഷീയമായി മെമ്പര്‍ഷിപ് കാമ്പയിന്‍ തുടങ്ങുകയും ചെയ്തു.

ഐഎന്‍എല്‍:പിളര്‍പ്പിനൊടുവില്‍ സമവായത്തിലേക്ക്? ദേവര്‍കോവിലുമായി കൂടിക്കാഴ്ച നടത്തി വഹാബ്, ഇടത് സമ്മര്‍ദ്ദം ഐഎന്‍എല്‍:പിളര്‍പ്പിനൊടുവില്‍ സമവായത്തിലേക്ക്? ദേവര്‍കോവിലുമായി കൂടിക്കാഴ്ച നടത്തി വഹാബ്, ഇടത് സമ്മര്‍ദ്ദം

6 പേര്‍ പുറത്തുപോയാല്‍ പാര്‍ട്ടി പിളരുമോ? മെംബര്‍ഷിപ്പുമായി കാസിം പക്ഷം, ഐഎന്‍എല്ലില്‍ സമവായമില്ല6 പേര്‍ പുറത്തുപോയാല്‍ പാര്‍ട്ടി പിളരുമോ? മെംബര്‍ഷിപ്പുമായി കാസിം പക്ഷം, ഐഎന്‍എല്ലില്‍ സമവായമില്ല

ഇത് ഐഎന്‍എല്‍ അണികളില്‍ വലിയ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. പലയിടത്തും പാര്‍ട്ടി ഗ്രൂപ്പുകളും പ്രതിഷേധം ഇരമ്പുന്നുണ്ട്. പ്രകോപനപരമായ നടപടിയാണ് കാസിം ഇരിക്കൂര്‍ വിഭാഗം സ്വീകരിച്ചത് എങ്കിലും തങ്ങള്‍ വാശിപ്പുറത്ത് ഒന്നും ചെയ്യില്ലെന്നാണ് എപി അബ്ദുള്‍ വഹാബ് വണ്‍ഇന്ത്യയോട് പ്രതികരിച്ചത്. വിശദാംശങ്ങള്‍...

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

1.

പാര്‍ട്ടിയില്‍ ഐക്യമാണ് പ്രവര്‍ത്തകരും പാര്‍ട്ടിയെ സ്‌നേഹിക്കുന്ന അഭ്യുദയ കാംക്ഷികളും ഇടതുപക്ഷ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് ഒത്തുതീര്‍പ്പിലൂടെ മുന്നോട്ട് പോകണം എന്ന് ആണ് ഞങ്ങളും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അനുരഞ്ജനത്തിന് വേണ്ടി ഏറ്റവും നേരത്തേ സന്നദ്ധമായത് എന്ന് എപി അബ്ദുള്‍ വഹാബ് പറഞ്ഞു.

2

ഇപ്പോള്‍ മെമ്പര്‍ഷിഷ് വിതരണവും വരണാധികാരികളെ നിശ്ചയിക്കലും ഉള്‍പ്പെടെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളുമായി ചിലര്‍ മുന്നോട്ട് പോവുകയാണ്. ഇത് അനുരഞ്ജന ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പിച്ചു. വൈകാരിക ആവേശത്തിന്റെ തലത്തിലല്ല കാര്യങ്ങള്‍ നീക്കേണ്ടത്. സമചിത്തതയോടെ, പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ മാനിച്ചുകൊണ്ട്, പാര്‍ട്ടിയില്‍ ഒത്തുതീര്‍പ്പുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന പൊതുസമൂഹത്തിന്റെ വികാരത്തെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകും. ഒത്തു തീര്‍പ്പിന്റെ എല്ലാ സാധ്യതകളും ആരായുമെന്നും അബ്ദുള്‍ വഹാബ് വണ്‍ഇന്ത്യയോട് പ്രതികരിച്ചു.

3.

ഐഎന്‍എലിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു എന്ന സൂചന ആയിരുന്നു വഹാബ് വിഭാഗം ഒത്തുതീര്‍പ്പിന് തയ്യാറായപ്പോള്‍ ഉണ്ടായത്. സ്വയം സന്നദ്ധരായിട്ടായിരുന്നു അവര്‍ രംഗത്ത് വന്നത്. ഇതേ കുറിച്ച് ഐഎന്‍എലിന്റെ മന്ത്രിയും ദേശീയ ജനറല്‍ സെക്രട്ടറിയും ആയ അഹമ്മദ് ദേവര്‍കോവിലുമായി എപി അബ്ദുള്‍ വഹാബ് ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

4.

അനുരഞ്ജന ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ എപി അബ്ദുള്‍ വഹാബ് ഓഗസ്റ്റ് 3 ന് നടത്താനിരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റിവച്ചിരുന്നു. കോഴിക്കോടും മലപ്പുറത്തും കണ്ണൂരിലും വഹാബ് വിഭാഗം ശക്തമാണെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം ആയിരുന്നു ഈ അനുരഞ്ജന നീക്കവും യോഗം മാറ്റിവയ്ക്കലും എല്ലാം നടന്നത്. അനുരഞ്ജന നീക്കങ്ങള്‍ക്ക് സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും പിന്തുണയും ഉണ്ടായിരുന്നു.

5.

ഒരു സമവായ നീക്കവും ഇല്ലെന്ന രീതിയില്‍ ആണ് കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ പ്രതികരണം. സമവായ ചര്‍ച്ചകശേ ഇല്ല എന്നാണ് കാസിം ഇരിക്കൂര്‍ പക്ഷത്തെ സംസ്ഥാന സെക്രട്ടറി എംഎം സുലൈമാന്‍ നേരത്തേ വണ്‍ഇന്ത്യയോട് പ്രതികരിച്ചിരുന്നത്. അബ്ദുള്‍ വഹാബിനും സംഘത്തിനും ദേശീയ നേതൃത്വത്തെ സമീപിച്ച് അവരുടെ വാദങ്ങള്‍ ബോധ്യപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു,

6.

സമവായ സാധ്യതകള്‍ പൊളിഞ്ഞാല്‍ ഐഎന്‍എല്‍ പിന്നീട് എല്‍ഡിഎഫില്‍ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. രണ്ട് കൂട്ടരും ഒരുമിച്ച് നിന്നാല്‍ മാത്രമേ മുന്നണിയില്‍ തുടരാനാകൂ എന്ന കൃത്യമായ സന്ദേശം സിപിഎം, എല്‍ഡിഎഫ് നേതൃത്വം ഐഎന്‍എലിന് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഐഎന്‍എല്‍ തന്നെ തീര്‍ക്കണമെന്നും സിപിഎം നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

7.

ഇത്തരത്തില്‍ അനുരഞ്ജന ശ്രമങ്ങളോട് മുഖം തിരിച്ചു നില്‍ക്കുകയാണെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരിക മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആയിരിക്കും. രണ്ടര വര്‍ഷത്തേക്കാണ് മന്ത്രിസ്ഥാനമെങ്കിലും, അതിന് മുമ്പേ അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വരും. മുന്നണിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന പാര്‍ട്ടിയ്ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന തീരുമാനം തന്നെ ആയിരിക്കും സിപിഎം സ്വീകരിക്കുക. ദേവര്‍കോവിലിനെ സംബന്ധിച്ച് ഇത്തരമൊരു അവസരം സമീപ ഭാവിയില്‍ ഒരിക്കല്‍ കൂടി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് അഹമ്മദ് ദേവര്‍കോവില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. മന്ത്രി എന്നതിനുപരി അദ്ദേഹം ഐഎന്‍എലിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ്.

8.

8.

മന്ത്രിസ്ഥാനം അല്ല തങ്ങള്‍ക്ക് പ്രധാനം എന്ന മട്ടില്‍ കാസിം ഇരിക്കൂര്‍ വിഭാഗം നേതാക്കള്‍ നടത്തിയ പ്രതികരണം അഹമ്മദ് ദേവര്‍കോവിലിനെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ ഈ സന്നിഗ്ധഘട്ടത്തില്‍ ആര്‍ക്കൊപ്പം നില്‍ക്കണം എന്നത് സംബന്ധിച്ച് അഹമ്മദ് ദേവര്‍കോവിലിന് ആശയക്കുഴപ്പമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാസിം ഇരിക്കൂറിനൊപ്പമായിരുന്നു ഇത്രനാളും എങ്കിലും, ഈ ഘട്ടത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു നീക്കത്തിനും ദേവര്‍കോവില്‍ തയ്യാറായേക്കില്ല.

9.

അദാനി പോര്‍ട്‌സുമായി നടത്തിയ ചര്‍ച്ചയുടെ വിഷയത്തിലും മന്ത്രിയ്ക്ക് കാസിം ഇരിക്കൂറിനോട് അതൃപ്തിയുണ്ടായിരുന്നു എന്നാണ് വിവരം. ഇത്തരമൊരു ചര്‍ച്ചയെ കുറിച്ച് മന്ത്രിയ്‌ക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ അറിവുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാഞ്ഞപ്പോള്‍ ആണ് മന്ത്രി പോലും കാര്യങ്ങള്‍ അറിഞ്ഞത് എന്നാണ് ആക്ഷേപം. ഈ വിഷയത്തില്‍ സിപിഎമ്മിന്റേയും എല്‍ഡിഎഫിന്റേയും കടുത്ത വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. പിന്നീട് സിപിഎം, എല്‍ഡിഎഫ് നേതൃത്വം കാസിം ഇരിക്കൂറിനേയും എപി അബ്ദുള്‍ വഹാബിനേയും നേരിട്ട് വിളിപ്പിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയായിരുന്നു അന്ന് കാസിം ഇരിക്കൂര്‍ പിരിഞ്ഞത്.

10.

10.

മെമ്പര്‍ഷിപ് കാമ്പയിന്‍ സംബന്ധിച്ച തീരുമാനമെടുത്തു എന്ന് പറയുന്ന യോഗത്തിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജൂലായ് 25 ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ആയിരുന്നു സംഘര്‍ഷം ഉണ്ടായത്. പിന്നീട് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അന്ന് ചേരില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് ആലുവയില്‍ വച്ച് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു എന്നാണ് കാസിം പക്ഷത്തിന്റെ വാദം. ഈ യോഗത്തിലാണ് തീരുമാനമെടുത്തത് എന്നും പറയുന്നു. കൊവിഡ് മാനദണ്ഡം ലംഘിച്ച് അന്നേ ദിവസം ഇത്തരത്തില്‍ ഒരു യോഗം ചേരാനാവില്ല എന്ന കാര്യവും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

11.

നാല് ജില്ലകളിലാണ് ഐഎന്‍എലിന് ശക്തമായ സാന്നിധ്യം അവകാശപ്പെടാനുള്ളത്- കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം. ഇതില്‍ കോഴിക്കോട് ജില്ലാ നേതൃത്വം ഏറെക്കുറേ പൂര്‍ണമായും അബ്ദുള്‍വഹാബ് പക്ഷത്തിനൊപ്പമാണ്. മലപ്പുറത്തും വഹാബ് വിഭാഗം വിളിച്ച യോഗത്തിന് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പിന്തുണ ലഭിച്ചിരുന്നു. കണ്ണൂരില്‍ കാസിം ഇരിക്കൂര്‍ വിളിച്ച യോഗത്തില്‍ നിന്ന് പല നേതാക്കളും വിട്ടുനിന്നതും വാര്‍ത്തയായിരുന്നു. ഈ ജില്ലകളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ തിരക്കിട്ട് മെമ്പര്‍ഷിപ് കാമ്പയിന്‍ നടത്തുന്നത് എന്നാണ് വഹാബ് പക്ഷത്തിന്റെ ആരോപണം. മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ച വരണാധികാരികളില്‍ ഒരാള്‍ പോലും വഹാബ് പക്ഷത്ത് നിന്നില്ല എന്നത് കൃത്യമായ സന്ദേശം തന്നെയാണ് നല്‍കിയിട്ടുള്ളത്.

ഐഎൻഎൽ പിളർപ്പ് കോടതിയിൽ എത്തുമ്പോൾ നേട്ടം ആർക്ക്? ചര്‍ച്ചകളിൽ സമവായമെത്തിയില്ലെങ്കിൽ എന്താകുംഐഎൻഎൽ പിളർപ്പ് കോടതിയിൽ എത്തുമ്പോൾ നേട്ടം ആർക്ക്? ചര്‍ച്ചകളിൽ സമവായമെത്തിയില്ലെങ്കിൽ എന്താകും

Recommended Video

cmsvideo
കാസിം ഇരിക്കൂറിനെതിരെ പരസ്യമായി ആഞ്ഞടിച്ച് അബ്ദുൽ വഹാബ്

English summary
Split in INL: Will not take a decision i hurry, reconciliation efforts will continue, says AP Abdul Vahab. Earlier Kassim Irikkur faction denied any reconciliation talk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X