കവർച്ചാശ്രമത്തിനിടെ അക്രമം; വീട്ടുകാരെ വെട്ടി പരിക്കേൽപ്പിച്ചു, വീട്ടമ്മയുടെ കാഴ്ച നഷ്ടപ്പെട്ടു!

  • By: അക്ഷയ്
Subscribe to Oneindia Malayalam

കോട്ടയം: കവർച്ചാശ്രമത്തിനിടെ വീട്ടുകാരെ വെട്ടി പരിക്കേൽപ്പിച്ചു. കോട്ടയം തിരുവഞ്ചൂരിന് സമീപം നീറിക്കാടിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ടികെ റോയി, ഭാര്യ ഡെയ്സി എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിൽ വീട്ടമ്മയുടെ കാഴ്ച നഷ്ടപ്പെട്ടു. ഇവിടെ നിന്നും രണ്ടര പവൻ സ്വർണം കവർന്ന സംഘം സമീപത്ത വീട്ടിൽ കയറി വീട്ടുകാരെ ആക്രമിച്ച ശേഷം കവർച്ച നടത്തി. മൂന്നമത്തെ വീട്ടിൽ കതക് തുറന്ന് അകത്ത് കയറിയപ്പോഴ്യ്ക്കും നാട്ടുകാർ സംഘടിച്ചെത്തുകയായിരുന്നു.

Theft

നാട്ടുകാർക്കൊപ്പം പോലീസ് കൂടി സ്ഥലത്തെത്തിയതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയിക്കുന്നത്. രാത്രി പന്ത്രണ്ടരയക്കും രണ്ടരയ്ക്കും ഇടയ്ക്കും ഇടയിലായിരുന്നു സംഭവം. മോഷണത്തിന് വേണ്ടി ഉപയോഗിച്ച വെട്ടു കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിലായതായാണ് സൂചന.

English summary
Inmates attacked during theft attempt
Please Wait while comments are loading...