കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കാരുടെ നാട്ടില്‍ ഇന്നസെന്‍റ് എംപി നടത്തുന്നത് കോടികളുടെ വികസനം, അറിയൂ

Google Oneindia Malayalam News

ചാലക്കുടി: ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് എത്തിയ ഇന്നസെന്റ് എംപി ചാലക്കുടി മണ്ഡലത്തിന് വേണ്ടി ഒരു പുതിയ പദ്ധതി ആരംഭിയ്ക്കുന്നു. കാന്‍സര്‍ പ്രതിരോധ ചികിത്സ മേഖലയില്‍ വിപുലമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ശ്രദ്ധ എന്ന പേരില്‍ കാന്‍സര്‍ പ്രതിരോധ പദ്ധതിയാണ് ഇന്നസെന്റ് നടപ്പാക്കുന്നതത്. 2015ല്‍ തന്നെ പദ്ധതി പ്രവര്‍ത്തനം ആരംഭിയ്ക്കും.

എംപി ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചാലക്കുടി മണ്ഡലത്തിലെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലും മമോഗ്രാഫി യൂണിറ്റുകള്‍ സജ്ജമാക്കും. കൊടുങ്ങല്ലൂര്‍. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി എന്നീ താലൂക്ക് ആശുപത്രികളിലാണ് സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള യൂണിറ്റുകള്‍ പുതുതായി നിലവില്‍ വരിക.

Innocent

ഓരോ യൂണിറ്റിനും വേണ്ടി അറുപത് ലക്ഷം രൂപയാണ് ചെലവഴിയ്ക്കുന്നത്.ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണ്ഡലത്തിനകത്തും പുറത്തുമുള്ള സ്ത്രീകള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ സ്തനാര്‍ബുദ നിര്‍ണയം നടത്താം.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഇത്രയും വിപുലമായ പദ്ധതികള്‍ ഒരുക്കുന്നത് ആദ്യമായാണ്. കാന്‍സര്‍ ചികിത്സ രംഗത്തെ വിദഗ്ധനായ ഡോ പിവി ഗംഗാധരന്‍ ഉള്‍പ്പടെയുള്ള ഡോക്ടർമാരുടെ സേവനവും ശ്രദ്ധ പദ്ധതിയ്ക്കായി ഉപയോഗപ്പെടുത്തും. ജനകീയ പങ്കാളിത്തത്തോടെ മറ്റ് പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭഗമായി ആവിഷ്‌കരിയ്ക്കും.

ചാലക്കുടിയില്‍

ചാലക്കുടിയില്‍

ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് എത്തിയ ഇന്നസെന്റ് എംപി ചാലക്കുടി മണ്ഡലത്തിന് വേണ്ടി ഒരു പുതിയ പദ്ധതി ആരംഭിയ്ക്കുന്നു. കാന്‍സര്‍ പ്രതിരോധ ചികിത്സ മേഖലയില്‍ വിപുലമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ശ്രദ്ധ എന്ന പേരില്‍ കാന്‍സര്‍ പ്രതിരോധ പദ്ധതിയാണ് ഇന്നസെന്റ് നടപ്പാക്കുന്നതത്. 2015ല്‍ തന്നെ പദ്ധതി പ്രവര്‍ത്തനം ആരംഭിയ്ക്കും

എംപി ഫണ്ട്

എംപി ഫണ്ട്

എംപി ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചാലക്കുടി മണ്ഡലത്തിലെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലും മമോഗ്രാഫി യൂണിറ്റുകള്‍ സജ്ജമാക്കും. കൊടുങ്ങല്ലൂര്‍. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി എന്നീ താലൂക്ക് ആശുപത്രികളിലാണ് സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള യൂണിറ്റുകള്‍ പുതുതായി നിലവില്‍ വരിക.

60 ലക്ഷം

60 ലക്ഷം

ഓരോ യൂണിറ്റിനും വേണ്ടി അറുപത് ലക്ഷം രൂപയാണ് ചെലവഴിയ്ക്കുന്നത്.ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണ്ഡലത്തിനകത്തും പുറത്തുമുള്ള സ്ത്രീകള്‍ക്ക്് ഏറ്റവും കുറഞ്ഞ ചെലവില്‍ സ്തനാര്‍ബുദ നിര്‍ണയം നടത്താം.

ആദ്യമായി

ആദ്യമായി

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഇത്രയും വിപുലമായ പദ്ധതികള്‍ ഒരുക്കുന്നത് ആദ്യമായാണ്.

English summary
Innocent MP introduced 'Sradha Project' for Cancer Patients in Chalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X