കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച കൊടിയേറും

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര ഉത്സവത്തിനു വെള്ളിയാഴ്ച തിരുവനന്തപുരത്തു തുടക്കമാകും. പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര ഉത്സവത്തിനു ആണ് വെള്ളിയാഴ്ച തിരി തെളിയാന്‍ പോകുന്നത്. തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന വിപുലമായ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡാന്‍സിംഗ് അറബ്‌സ് എന്ന ചിത്രം ആണ് പ്രേക്ഷകര്‍ക്കു ഇടയില്‍ ആദ്യം എത്തുന്ന ചിത്രം.

12 ഓളം തിയറ്ററുകളാണ് ചലച്ചിത്രമേളയില്‍ ഒരുക്കിയിട്ടുള്ളത്. 140 ചിത്രങ്ങള്‍, 9812 ഡെലിഗേറ്റുകള്‍ എന്നിവയും കാണികള്‍ക്ക് ഒരുക്കിയിട്ടുണ്ട്. തുര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ജി സെലാന്‍ മേളയുടെ മുഖ്യാതിഥി ആയിരിക്കും. വ്യത്യസ്തമായ ഒന്‍പത് വിഭാഗങ്ങളിലൂടെ ആണ് ചലച്ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്.

iffk

ഓപ്പണ്‍ ഫോറം , പാനല്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ മേളയ്ക്ക് മാറ്റു കൂട്ടും. ജൂറി വിഭാഗത്തില്‍ വ്യത്യസ്ത കാഴ്ചകള്‍ നല്‍ക്കുന്ന അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചൈനീസ് സംവിധായകന്‍ ഷീ ഫെയ് ആണ് ജൂറി ചെയര്‍മാന്‍. മത്സര വിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.

മൂന്നു ചിത്രങ്ങള്‍ മാത്രം ആണ് പ്രേക്ഷകര്‍ക്കു റിസര്‍വ്വ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കലയുടെ മാമാങ്കത്തിന് ഇത്തവണ വ്യത്യസ്ഥത നല്‍കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. എന്തായാലും തിരുവനന്തപുരം ഉത്സവ ലഹരിയാകാന്‍ ഒരു ദിനം മാത്രം. എല്ലാ സൗഹൃദ കൂട്ടായ്മകളും വെള്ളിയാഴ്ച ഒരു കൂടാരത്തില്‍ ഒത്തുച്ചേരും.

English summary
Thiruvananthapuram 19th international film festival will begin tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X