ജേക്കബ് തോമസ് സര്‍ക്കാരിനെ പരിഹസിച്ച് പണി ചോദിച്ചു വാങ്ങുന്നു; ഇനി പുറത്തേക്ക്?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മികച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന് പേരെടുത്ത ജേക്കബ് തോമസിന്റെ പ്രവര്‍ത്തികള്‍ പേരെടുക്കാന്‍ മാത്രമുള്ളതായിരുന്നോ?. തന്നെ വിജിലന്‍സ് സ്ഥാനത്തുനിന്നും മാറ്റിയ സര്‍ക്കാരിനോടുള്ള അസഹിഷ്ണുത ഇടയ്ക്കിടെ പ്രകടിപ്പിക്കുന്ന ഡിജിപി സ്വയം പുറത്തേക്കുള്ള വാതില്‍ തുറക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഓഖിക്ക് പിന്നാലെ ആഞ്ഞടിച്ച് ടെമ്പിനും; 180 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, നിരവധി പേർക്ക് പരിക്ക്!

സര്‍ക്കാരിന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഓഖി ദുരിതാശ്വാസത്തെ പരിഹസിച്ച് സസ്‌പെന്‍ഷന്‍ വാങ്ങിയ ജേക്കബ് തോമസ് വീണ്ടും സര്‍ക്കാരനെതിരെ രംഗത്തെത്തിയത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നാണ് സൂചന. ഓഖി ദുരിതാശ്വാസം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലെന്നാണ് ജേക്കബ് തോമസിന്റെ ഒടുവിലത്തെ പരിഹാസം.

thomas

700 കോടിയോളം രൂപ ദുരിതാശ്വാസത്തിന് വേണമെന്നും ഇതിന് ആവശ്യമായ തുക സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഏറ്റവും മികച്ച പാക്കേജാണ് സര്‍ക്കാര്‍ ഓഖിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ചത്. ഇത്തരമൊരു പാക്കേജിനെ പരിഹസിച്ചതിലൂടെ ജനങ്ങളുടെ എതിര്‍പ്പുകൂടി അദ്ദേഹം ക്ഷണിച്ചുവരുത്തുകയാണെന്നാണ് വിലയിരുത്തല്‍. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞാലും ജേക്കബ് തോമസിന് കാര്യമായ ജോലിയൊന്നും നല്‍കാതെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.

English summary
IPS officer Jacob Thomas again criticising Kerala government
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്