കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുള്‍പൊട്ടലില്‍ മാക്കൂട്ടത്ത് റോഡ് ഒലിച്ചുപോയി; തലശേരി-മൈസൂരു പാത തടസപ്പെട്ടു, മരങ്ങള്‍ കടപുഴകി

  • By Desk
Google Oneindia Malayalam News

തലശേരി: ഇരിട്ടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തലശേരി-മൈസൂരു പാത തകര്‍ന്നു. ഗതാഗതം തടസപ്പെട്ടു. അറ്റക്കുറ്റ പണികള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ ജില്ലയെ ബെംഗളൂരുവുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാതയിലെ മാക്കൂട്ടം എന്ന സ്ഥലത്താണ് ഉരുള്‍പൊട്ടലുണ്ടായത്.

241

ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് മൈസൂരുവിലേക്ക് പോകുന്ന വാഹനങ്ങള്‍ മാനന്തവാടി വഴിയാണ് തിരിച്ചുവിടുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണു. റോഡ് വെള്ളത്തിനടിയിലാണ്. ചൊവ്വാഴ്ച രാത്രി മുതല്‍ തന്നെ ഗതാഗതം തടസപ്പെട്ടിരുന്നു.

അറ്റക്കുറ്റ പണികള്‍ നടക്കുന്നുണ്ടെങ്കിലും വെള്ളം കുറഞ്ഞിട്ടില്ലാത്തതിനാല്‍ ആശങ്ക ഇപ്പോഴും തുടരുകയാണ്. ഉരുള്‍പൊട്ടലറിയാതെ ഇതുവഴി വന്ന് വഴിയില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മാക്കൂട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായിട്ടുണ്ട്. പൂര്‍ണമായും നിലച്ചിട്ടില്ല.

കര്‍ണാടക വനമേഖലയിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ചെറുപുഴയിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. കുറച്ചുവീടുകള്‍ വെള്ളത്തിലാണ്. ഇരിട്ടി മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ആളുകളെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മഴ പൂര്‍ണമായി നിന്നിട്ടില്ല. അതുകൊണ്ടുതന്നെ വെള്ളക്കെട്ട് നീങ്ങിയിട്ടില്ല. മാക്കൂട്ടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനാലാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കാത്തത്.

English summary
Iritty Mysuru Route Bkocked due to rain and Land slide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X