കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇരുട്ട് നുണയാമെടികളേ' രാത്രിയില്‍ കോഴിക്കോട്ടേയ്ക്ക് പോരൂ

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: ഒന്നിന് പിറകെ ഒന്നായി പ്രതിഷേധങ്ങള്‍ക്ക് വേദിയാവുകയാണ് കേരളം. രാത്രി ജീവിതം നിഷേധിയ്ക്കപ്പെടുന്ന സമകാല സാഹചര്യത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ രാത്രിയില്‍ ഒത്തുചേരാനൊരുങ്ങുന്നു. കോഴിക്കോട് ബീച്ചില്‍ ഡിസംബര്‍ ഒന്ന് രാത്രി പത്ത് മണിയ്ക്ക് 'ഇരുട്ട് നുണയാമെടികളേ' എന്ന പേരിലാണ് കൂട്ടായ്മ സംഘടിപ്പിയ്ക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് വേറിട്ട പ്രതിഷേധത്തിന് ആഹ്വാനം.

രാത്രികള്‍ സ്ത്രീകളുടേത് കൂടിയാണെന്ന് പ്രഖ്യാപിയ്ക്കാനാണ് കൂട്ടായ്മ സംഘടിപ്പിയ്ക്കുന്നത്. രാത്രിയുടെ വേലികള്‍ക്കകത്തു നിന്നും വെളിച്ചത്തിന്റെ തടവിലേയ്ക്ക് സ്ത്രീകളെ പറിച്ച് നടുന്ന സദാചാരത്തിനെതിരാണ് കൂട്ടായ്മ.

മാറാല പിടിച്ച നമ്മുടെ ഇരുട്ടോര്‍മ്മകളും പറഞ്ഞ് രാത്രികള്‍ നമ്മുടേത് കൂടിയാണെന്ന് സ്വയം ഓര്‍മ്മിച്ചും ഒന്നിച്ചും ഒരു രാത്രി നടക്കാം എന്നാണ് കൂട്ടായ്മ പറയുന്നത്. രാത്രിയില്‍ ഒത്തു ചേരുന്ന സ്ത്രീകള്‍ നഗരത്തിലൂടെ ഒന്നിച്ച് നടക്കുകയും കവിത ചൊല്ലുകയുമൊക്കെ ചെയ്യുമെന്നാണ് അറിയുന്നത്.

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയോട് 'ആരു പറഞ്ഞു നിന്നോട് അര്‍ധരാത്രി പുറത്തിറങ്ങാന്‍' എന്നു ചോദിയ്ക്കുന്നവരോട് 'ഞാനാണ് എന്റെ ഉടമ ഞാന്‍ മാത്രമാണ് എന്റെ ഉടമ' എന്നുറക്കെ പറയാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് സംഘാടക കുറിപ്പില്‍ പറയുന്നു.

Iruttu Nunayamedikalea

ഇനിയും മിണ്ടാതെ ഒരു വലിയ വസന്തം നമ്മള്‍ പാഴാക്കണോ എന്നും സംഘടന കുറിപ്പില്‍ ചോദിയ്ക്കുന്നു. ഒട്ടേറെ കൂട്ടായ്മകള്‍ക്ക് വേദിയാകുന്ന കോഴിക്കോട് ഇരുട്ട് നുണയാനെത്തുന്നവരെ എങ്ങനെ വരവേല്‍ക്കുമെന്ന് കാത്തിരുന്നു കാണാം.

English summary
'Iruttu Nunayamedikale', a different protest against Moral Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X