Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമോ... അതോ അഴിമതിക്ക് കൂട്ടു നിക്കലോ?കേന്ദ്രത്തിന്റെ നിര്‍ദേശം കേരളം തള്ളി?

പവര്‍ ലിമിറ്റഡില്‍ നിന്നും നിയമവിരുദ്ധമായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം: ഗുഡ്ഗാവ് ആസ്ഥാനമായ ഝാബ്വാ പവര്‍ ലിമിറ്റഡില്‍ നിന്നും നിയമവിരുദ്ധമായി വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമെന്ന് കള്ളപ്രചരണമെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വൈദ്യുതി പ്രതിസന്ധിയെപ്പറ്റി ഭീതി പരത്തുന്നതെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

പവര്‍ ലിമിറ്റഡില്‍ നിന്നും നിയമവിരുദ്ധമായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. നിയമവിരുദ്ധമായ കരാര്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കേന്ദ്രത്തെ കൊണ്ട് അംഗീകരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വെള്ളമില്ലാത്ത കാരണത്താല്‍ സംസ്ഥാനം ഇരുട്ടിലാകില്ലെന്നും യൂണിറ്റൊന്നിന് 2 രൂപ 80 പൈസ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ് എന്നിട്ടും ലോഡ്‌ഷെഡ്ഡിങും വൈദ്യുതി ക്ഷാമം വരെ ഉണ്ടായേക്കാമെന്ന പ്രസ്താവന അഴിമതിക്ക് കൂട്ട് നില്‍ക്കാനാണെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

 വൈദ്യുതി വാങ്ങാന്‍

വൈദ്യുതി വാങ്ങാന്‍

പരസ്യമായി കേന്ദ്രസര്‍ക്കാര്‍ സഹായം സ്വീകരിക്കുമെന്ന് വ്യക്തമാക്കുമ്പോഴും അണിയറയില്‍ ഗുഡ്ഗാവ് ആസ്ഥാനമായ ഝാബ്വാ പവര്‍ ലിമിറ്റഡില്‍ നിന്നും വന്‍ തുകയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ നടപ്പിലാക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് സൂചന.

കരാര്‍

കരാര്‍

പ്രതിദിനം 115 മെഗാവാട്ട് എന്ന കണക്കില്‍ 2016 ഡിസംബര്‍ 1 മുതല്‍ 2040 നവംബര്‍ 30 വരെ 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാമെന്ന കരാര്‍ കേന്ദ്ര പരിഗണനയിലാണെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

 സര്‍ക്കാര്‍ ശ്രമം

സര്‍ക്കാര്‍ ശ്രമം

യൂണിറ്റൊന്നിന് 4 രൂപ 15 പൈസ എന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള നീക്കം നിയമവിരുദ്ധമാണെന്നിരിക്കെ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

 സര്‍ക്കാര്‍ ലക്ഷ്യം

സര്‍ക്കാര്‍ ലക്ഷ്യം

നിയമവിരുദ്ധമായ കരാര്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കേന്ദ്രത്തെ കൊണ്ട് അംഗീകരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനം ഇരുട്ടിലാകില്ലെന്നും യൂണിറ്റൊന്നിന് 2 രൂപ 80 പൈസ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള മിച്ച സംസ്ഥാനങ്ങള്‍ സന്നദ്ധത അറിയിയ്ക്കുകയും ചെയ്തു.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

വൈദ്യുതി നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും ലോഡ്‌ഷെഡ്ഡിംഗും ചാര്‍ജ്ജ് വര്‍ദ്ധനവും വരെ ഉണ്ടായേക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടേതടക്കമുള്ള പ്രസ്താവന സംശയാസ്പദമാകുന്നത്.

 കേരള സര്‍ക്കാര്‍

കേരള സര്‍ക്കാര്‍

കേന്ദ്ര നീക്കത്തോട് അനുകൂലമായി പ്രതികരിക്കാതെ വിഷയം നീട്ടിക്കൊണ്ട് പോകുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

 വൈദ്യുതി ക്ഷാമം

വൈദ്യുതി ക്ഷാമം

കടുത്ത വൈദ്യുതി ക്ഷാമം ഉരുത്തിരിയുന്ന സാഹചര്യത്തില്‍ നിയമവിരുദ്ധ കരാറിന് അംഗീകാരം ലഭിക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കാനുമാണ് നീക്കമെന്ന് വ്യക്തമാണ്.

 വഴങ്ങി

വഴങ്ങി

നേരത്തെ കരാര്‍ നിയമവിരുദ്ധമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നിഷേധിക്കുകയും പിന്നീട് സമ്മര്‍ദ്ദത്തിന് വഴങ്ങുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+