ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്നത് ദിലീപിന്റെ വിധി? നടിക്ക് കിട്ടിയ നീതി സരിതയ്ക്ക് കൊടുക്കുമോ പിണറായി

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത് ജനപ്രിയ താരം ദിലീപിന്റെ വിധിയോ? സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്ന ആക്ഷേപത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തും എന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സരിതയുടെ ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് അഴിഞ്ഞുലയും; ഉമ്മന്‍ ചാണ്ടിയും ആര്യാടനും പിന്നെ ആ തങ്ങളും?

ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കാം എന്നാണ് സോളാര്‍ കമ്മീഷന്‍ വിലയിരുത്തിയിരിക്കുന്നത്. സരിത എന്ന സ്ത്രീ നേരത്തെ ഉയര്‍ത്തിയ ലൈംഗിക അപവാദങ്ങള്‍ എല്ലാം ശരിയായിരുന്നു എന്ന രീതിയില്‍ തന്നെയാണ് കണ്ടെത്തല്‍.

വിവാദ ആള്‍ദൈവം രാധേ മായുടെ അശ്ലീല നൃത്തത്തിന്റെ വീഡിയോ പുറത്ത്; ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നടപടിയെടുത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. സരിതയുടെ കേസില്‍ അതേ നീതി തന്നെ ലഭിക്കുമോ എന്നാണ് അറിയേണ്ടത്.

സരിതയ്ക്ക് സംഭവിച്ചത്

സരിതയ്ക്ക് സംഭവിച്ചത്

സോളാര്‍ തട്ടിപ്പില്‍ തന്നെ ഉപയോഗിക്കുകയായിരുന്നു എന്നാണ് സരിത പറയുന്നത്. ഭര്‍ത്താവ് ബിജി രാധാകൃഷ്ണനെതിരെ ആയിരുന്നു സരിത ഈ ആരോപണം ആദ്യം ഉന്നയിച്ചത്.

കാര്യ സാധ്യത്തിന് വേണ്ടി

കാര്യ സാധ്യത്തിന് വേണ്ടി

കാര്യ സാധ്യത്തിന് വേണ്ടിയാണ് പലര്‍ക്കും വഴങ്ങിയിട്ടുള്ളത് എന്നും സരിത മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ അഴിമതിയായി കണക്കാക്കാം എന്ന സൂചന തന്നെയാണ് സോളാര്‍ കമ്മീഷനും മുന്നോട്ട് വയ്ക്കുന്നത്.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

ഉമ്മന്‍ ചാണ്ടി ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംബന്ധിച്ച് ഗുരുതര ആരോപണങ്ങളും അന്ന് ഉയര്‍ന്നിരുന്നു.

ഉമ്മന്‍ ചാണ്ടിയും ഉപയോഗിച്ചു

ഉമ്മന്‍ ചാണ്ടിയും ഉപയോഗിച്ചു

അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയും തന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സരിത ഉന്നയിച്ച ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിന് വേണ്ടി സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടതും ആ ഡിസി അന്വേഷിച്ച് നടത്തിയ യാത്രയും വലിയ വിവാദമായിരുന്നു.

ദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍

നടിയുടെ കേസിലെ പോലെ തന്നെ ഇക്കാര്യത്തിലും നിര്‍ണായകമാവുക ദൃശ്യങ്ങള്‍ തന്നെ ആയിരിക്കും. മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ആരോപണം തെളിയിക്കാനുള്ള ദൃശ്യങ്ങള്‍ സരിതയുടെ കൈവശം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെളിവുണ്ടെങ്കില്‍ പിന്നെ

തെളിവുണ്ടെങ്കില്‍ പിന്നെ

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് എടുത്ത ഒരു നിലപാടുണ്ട്. തെളിവുണ്ടെങ്കില്‍ എത്ര വലിയ ഉന്നതനായാലും അറസ്റ്റ് ചെയ്യുക എന്നതായിരുന്നു അത്. അങ്ങനെയാണ് ദിലീപ് അറസ്റ്റിലായത്.

അങ്ങനെയെങ്കില്‍

അങ്ങനെയെങ്കില്‍

സോളാറുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസിലും സര്‍ക്കാരും പോലീസും അത്തരം ഒരു നിലപാട് എടുക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെയെങ്കില്‍ പല പ്രമുഖരും അഴിയെണ്ണേണ്ടിവരും എന്നും ഉറപ്പാണ്.

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ

ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയാണ് സരിതയുടെ ആരോപണം. ഇവരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കുമോ എന്നാണ് അറിയേണ്ടത്.

കോണ്‍ഗ്രസ് നാമാവശേഷം

കോണ്‍ഗ്രസ് നാമാവശേഷം

സോളാര്‍ കേസിലും അനുബന്ധമായ ലൈംഗികാരോപണ കേസിലും അറസ്റ്റുകള്‍ ഉണ്ടായാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ തന്നെ അവസാനത്തിന് വഴിവയ്ക്കും. മുന്‍നിര നേതാക്കളെല്ലാം ജയിലിലായാല്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് മാത്രമാകും ശക്തമാവുക.

സരിതയ്ക്ക് വേണ്ടി

സരിതയ്ക്ക് വേണ്ടി

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി രംഗത്ത് വരാന്‍ ഒരുപാട് സംഘടനകളും കൂട്ടായ്മകളും ഉണ്ടായിരുന്നു. എന്നാല്‍ സരിതയുടെ കാര്യത്തില്‍ ഇത്തരം സമ്മര്‍ദ്ദം ഉണ്ടാകുമോ എന്നും കണ്ടറിയണം.

English summary
Is there any similarities between Saritha Case and attack against Actress?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്