കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഐസിസ് ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ ; എഡിജിപി ശ്രീലേഖ റോ അധികൃതരുമായി ചര്‍ച്ചനടത്തും...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഐസിസ് ബന്ധം അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. കേരളത്തില്‍ നിന്ന് പ്രൊഫഷണലായ യുവതീ യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കാന്‍ സംസ്ഥാനത്ത് ഐസിസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയും റോയും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഗുരതരമായ സാഹചര്യമാണ് നില നില്‍ക്കുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഉടന്‍ തന്നെ എന്‍ഐഎ അന്വേഷണചുമതല ഏറ്റെടുക്കുമെന്നാണ് വിവരം. സംസ്ഥാന ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍ ശ്രീലേഖ ദില്ലിയിലെത്തി റോ മേധാവികളുമായി കൂടിക്കാഴ്ച നടത്തും.

ISIS

കേരളത്തില്‍ നിന്ന് മൂന്ന് കുട്ടികളടക്കം 19 പേര്‍ ഐസിസ് ക്യാംമ്പിലെത്തിയതായാണ് വിവരം. ഇതില്‍ ആറോളം പേര്‍ക്ക് ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്നും പറയപ്പെടുന്നു. കൂടുതല്‍ പേര്‍ ഐസിസ് വലയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇക്കാര്യം എഡിജിപി റോ അധികൃതരുമായി ചര്‍ച്ച ചെയ്യും.

ഐസിസില്‍ ചേരാന്‍ പോയവരില്‍ ഒരു മലയാളി പിടിയില്‍... ഇനി കുറേപേര്‍ കുടുങ്ങുംഐസിസില്‍ ചേരാന്‍ പോയവരില്‍ ഒരു മലയാളി പിടിയില്‍... ഇനി കുറേപേര്‍ കുടുങ്ങും

കാണാതായവര്‍ എവിടെയാണ് എന്നതിനാണ് ആദ്യം സ്ഥിരീകരണം ലഭിക്കേണ്ടത്. സംസ്ഥാനത്തെത്തിയ റോ അന്വേണ സംഘം കാണാതായവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ശ്രീലങ്കയിലേക്കാണ് ഇവര്‍ ആദ്യം പോയതെന്നാണ് സൂചനകള്‍. തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതിയും തങ്ങള്‍ ശ്രീലങ്കയില്‍ പോകുന്നുവെന്നാണ് രക്ഷിതാക്കള്‍ക്കയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

കാണാതായ 19 പേരില്‍ 11 പേരും ശ്രീലങ്കയിലേക്ക് പോയെന്ന വിവരമാണ് ബന്ധുക്കള്‍ നല്‍കുന്നത്. എന്നാല്‍ ശ്രീലങ്കയിലുള്ള മതപഠന കേന്ദ്രം വഴി ഇവര്‍ സിറിയയിലേക്കും ഈജിപ്റ്റിലേക്കും കടന്നതായാണ് സൂചന. എന്‍ഐഎയും റോയും പാസ്‌പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്. കാണാതായവര്‍ അവസാനമായി ഉപയോഗിച്ച മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും വാട്‌സപ്, ഇ-മെയില് സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

English summary
ISIS Kerala link, National Investigation Agency will take over the inquiry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X