കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനേക്കാള്‍ ഭയപ്പെടേണ്ടത് സിപിഎമ്മിനെ; ഭീകരവാദ സംഘടനകള്‍ സിപിഎമ്മിനൊപ്പം?

  • By വരുണ്‍
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്ത് തീവ്രവാദ സംഘടകളെ വളര്‍ത്തിയത് സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്റെ വിമര്‍ശനം. എല്ലാ ഭീകരവാദി സംഘടനകളും കുറേനാളുകളായി ഇടതുപക്ഷത്തോടൊപ്പമാണ്. പാര്‍ട്ടി ഗ്രാമത്തില്‍ എന്‍ഐഎ അതിക്രമിച്ചു കടന്നു തിരച്ചില്‍ നടത്തിയത് ദുഷ്ടലാക്കോടെയാണെന്ന് സിപിഎം നേതാവായ ടികെ ഹംസ പറഞ്ഞത് ഇതിനുള്ള തെളിവാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇസ്രത്ത് ജഹാനും പ്രാണേഷ് കുമാറും നിരപരാധികളാണെന്നും അവരെ മോദിയും അമിത് ഷായും ചേര്‍ന്ന് വ്യാജ ഏററുമുട്ടലുണ്ടാക്കി കൊന്നതാണെന്നും ഇടതു പപക്ഷവും ചില മാധ്യമങ്ങളും ഏഴുകൊല്ലം പറഞ്ഞു നടന്നു ഒരു ഉളുപ്പുമില്ലാതെ. അവസാനം ഹെഡ്‌ലി തന്നെ പറഞ്ഞു അവര്‍ ഒന്നാന്തരം ഭീകരവാദികളായിരുന്നെന്ന്. കനകമലയില്‍ കണ്ടത് എന്‍ഐഎയുടെ ഗൂഡാലോചനയാണെന്ന് ഇക്കൂട്ടര്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്. സത്യത്തില്‍ ഐസിസിനേക്കാള്‍ ജനങ്ങള്‍ ഭയപ്പെടേണ്ടത് ഇടതു പക്ഷത്തെയാണെന്നും സുരേന്ദ്രന്‍ പറയുന്നു.

k surendran

സംസ്ഥാനത്തെ ഭീകരവാദത്തിന്റെ വളര്‍ച്ചയും അതിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നല്‍കുന്ന പിന്തുണയും തുറന്നുകാട്ടാനായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും എട്ടാം തീയതി ബിജെപി ബഹുജനധര്‍ണ നടത്തുന്നുണ്ട്. വരും മാസങ്ങളിലായി ബൂത്ത് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള പ്രവര്‍ത്തകര്‍ക്ക് വിവിധ പരിശീലന പരിപാടികള്‍ നടത്താന്‍ സംസ്ഥാന സമിതിയോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഐസിസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂര്‍ കനകമലയില്‍ അഞ്ച് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് സിപിഎം നേതാവ് ടികെ ഹംസ പറയുന്നത്. ജനം ടിവിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കണ്ണൂര്‍ ജില്ല കേരളത്തിലെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ്. ബിജെപിക്കും ആര്‍എസ്എസിനും നല്ല ശക്തിയുള്ള സ്ഥലം തന്നെയാണ് കണ്ണൂര്‍.

അവിടെ നിന്നാണ് രഹസ്യ യോഗം ചേരുകയായിരുന്ന അഞ്ച് ഐസിസ് അനുകൂലികള്‍ എന്ന് സംശയിക്കുന്നവരെ എന്‍ഐ അറസ്റ്റ് ചെയ്തത്. അതിന് സിപിഎമ്മുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സംശയിക്കാനാവില്ല. പിടിയിലായവരില്‍ ആരും സിപിഎം പ്രവര്‍ത്തകരും അല്ല. പിന്നെയെന്താണ് ഇത്തരമൊരു അഭിപ്രായപ്രകടനത്തിന് ടികെ ഹംസയെ പ്രേരിപ്പിച്ചതെന്നാണ് ചോദ്യം.

Read Also: സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു; സൗമ്യവധം പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍

Read Also: ഞാനും എന്റെ മോനും ഫ്രീക്കനാ, താനാരാ ചോദിക്കാന്‍; അധ്യാപകനെ കൊല്ലുമെന്ന് ഭീഷണി...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
ISIS Presence in kerala BJP State General Secretary K Surendran against CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X