ജാമ്യം ലഭിച്ചിട്ടും ജയിലില്‍; ഐസിസ് കേസ് പ്രതിയായ യുവതി നേരിട്ടത് ഞെട്ടിക്കുന്നത്, കാരണം ഇതാണ്....

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: ഐസിസില്‍ ചേരാനായി കാസര്‍കോടു നിന്ന് 15 പേര്‍ നാടുവിട്ടെന്ന കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശി യാസ് മിന്‍ അഹമ്മദിന് ഇത് കഷ്ടകാലം. ജാമ്യക്കാര്‍ പന്‍വാങ്ങിയതോടെ വീണ്ടും ജയിലിലെത്തി.

2016 ആഗസ്ത് മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഇവര്‍ക്ക് കഴിഞ്ഞ മാസം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥ. മൂവാറ്റുപുഴ സ്വദേശികളായ ജോബി, അലികുഞ്ഞ് എന്നിവരായിരുന്നു ജാമ്യം നിന്നത്.

Jail

എന്നാല്‍ ജാമ്യം നിന്നവര്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ചിത്രം പകര്‍ത്തിയെന്ന കേസില്‍ യുപി പോലീസിന്റെ പിടിയിലായ സംഘത്തില്‍പെട്ടവര്‍ .യാസ്മിന് ജാമ്യം നിന്നതോടെ എന്‍ഐഎയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. ജാമ്യക്കാര്‍ക്കെതിരെ കള്ളക്കേസില്‍ കുടുക്കുമെന്ന പേടിയും വന്നു. ഇതോടെ ജാമ്യക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.

തുടര്‍ന്ന് മറ്റ് ജാമ്യക്കാരെ യാസ്മിന് ലഭിക്കാതെ വന്നു. ഇതോടെ വീണ്ടും ജയിലിലേക്ക് പോകെണ്ടിവന്നു. ബിഹാര്‍ സ്വദേശി യാസ് മിന്‍ അഹമ്മദിനെ എന്‍ഐഎ കോടതിയില്‍ ഹജരാക്കിയതിനു ശേഷം കാക്കനാട് ജില്ല ജയിലിലേക്ക് അയച്ചിരിക്കുകയാണ്.

English summary
ISIS recruit case; Woman again in jail
Please Wait while comments are loading...