കേരളത്തില്‍ ഏത് സമയവും സ്‌ഫോടനം ഉണ്ടാകും; ജാഗ്രതാ നിര്‍ദേശം നല്‍കി, ഭീഷണി സന്ദേശം!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തിനും തമിഴ്‌നാടിനും ആക്രമണ ഭീഷണി. ഏത് സമയവും ഇവിടങ്ങളില്‍ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട് പോലീസിന് ലഭിച്ച ഇ-മെയില്‍ സന്ദേശം കേരളാ പോലീസിനും തമിഴ്‌നാട് കൈമാറി.

ഐസിസോ മറ്റു തീവ്രവാദ സംഘടനകളോ ആക്രമണം നടത്തുമെന്നാണ് ഭീഷണി. പാകിസ്താനില്‍ നിന്നാണ് സന്ദേശം വന്നതെന്ന് പോലീസ് പറയുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാന്‍ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കി.

പെഷാവറില്‍ നിന്നാണ് ഭീഷണി

പാകിസ്താനിലെ പെഷാവറില്‍ നിന്നാണ് തമിഴ്‌നാട് പോലീസിന് ഇമെയില്‍ സന്ദേശം വന്നത്. ഈ മാസമോ അല്ലെങ്കില്‍ ജൂണിലോ ആക്രമണത്തിന് സാധ്യതയുണ്ടെന്നുമാണ് തമിഴ്‌നാട് പോലീസ് നല്‍കുന്ന വിവരം.

ജനത്തിരക്കുള്ള സ്ഥലങ്ങള്‍

ജനത്തിരക്കുള്ള സ്ഥലങ്ങള്‍, നഗരങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, പള്ളി, ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനാണ് സ്റ്റേഷനുകളില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് പോലീസ് ഓഫിസര്‍മാര്‍ പറഞ്ഞു.

നിരീക്ഷണം ശക്തമാക്കി

രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കും. കൊല്ലം കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കിയിട്ടുള്ളത്.

ദുരൂഹ സ്‌ഫോടനങ്ങള്‍

ഈ ജില്ലകളില്‍ മുമ്പ് ദുരൂഹ സാഹചര്യങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഇതിലെ ചില പ്രതികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ കേസുകളില്‍ നടപടികള്‍ പുരോഗമിക്കവെയാണ് പുതിയ ഭീഷണി വന്നത്.

തമിഴ്‌നാട്ടിലുള്ളവര്‍

നേരത്തെ മലപ്പുറം, കൊല്ലം കളക്ട്രേറ്റ് വളപ്പുകളില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടിലുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഈ ഘട്ടത്തില്‍ വിവരങ്ങള്‍ പുറത്തുപറയാനാവില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

English summary
ISIS Threat to Kerala, Tamil nadu, from Peshawar in Pakistan
Please Wait while comments are loading...