കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാര തുക കൈമാറി

Google Oneindia Malayalam News

തിരുവനന്തപുരം; ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരയണന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം കൈമാറി.ഒരു കോടി 30 ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തേ നൽകിയ 60 ലക്ഷം രൂപയ്ക്ക് പുറമെയാണിത്. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് തുക നൽകിയത്. ഡിജിപിയാണ് തുക കൈമാറിയത്.

തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന്‍ നല്‍കിയ കേസിലെ ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രകാരമായിരുന്നു തുക കൈമാറ്റം. കുറ്റവിമുക്തനായ ശേഷം, തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരാണ് ഇതിന് കൂട്ട് നിന്നതെന്നും കാണിച്ച് സർക്കാരിനും അന്വേഷണ ഉദ്യോഗസ്ഥർക്കുമെതിരെ നമ്പിനാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ ഹർജി നൽകുകയായിരുന്നു. പിന്നീട് കേസ് പിന്‍വലിക്കാന്‍ സമ്മതം കാണിച്ച് അദ്ദേഹം സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. തുടർന്ന് നമ്പി നാരായണനുമായി ചര്‍ച്ച ചെയ്ത് നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചു.

nambi-narayanan-1

Recommended Video

cmsvideo
'മകളെ പീഡിപ്പിക്കുമെന്ന് പറഞ്ഞു' ISRO ചാരക്കേസിന്റെ യാഥാർഥ്യം | Oneindia Malayalam

തുടർന്ന് ചീഫ് സെക്രട്ടറി ശുപാർശ ചെയ്ത തുക നൽകാൻ കഴിഞ്ഞ വര്‍ഷം ഡിസംബറിൽ മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. നമ്പി നാരായാണ് മുമ്പ് സുപ്രീം കോടതി നിര്‍ദേശപ്രകാരം 50 ലക്ഷവും മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം 10 ലക്ഷവും നൽകിയിരുന്നു. ഇതോടെ ചാരകേസിൽ ജോലിയിൽ തുടരാനാകാതെ നമ്പി നാരായണന് സർക്കാർ ഒരു കോടി 90 ലക്ഷം രൂപ നഷ്ട പരിഹാരം നൽകി കഴിഞ്ഞു.

English summary
ISRO case; government handed over compensation to Nambi Narayanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X