കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരക്കേസില്‍ താന്‍ ബലിയാടാക്കപ്പെട്ടെന്ന് സിബി മാത്യൂസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരാണ് യഥാര്‍ത്ഥ ബലിയാട്. കേസില്‍ പെട്ട് ജീവിതവും ശാസ്ത്ര ലോകവും നഷ്ടപ്പെട്ട നമ്പി നാരായണനാണോ അതോ അന്ന് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവന്‍ സിബി മാത്യൂസോ...

ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്നാണ് സിബി മാത്യൂസ് ഇപ്പോള്‍ ആരോപിക്കുന്നത്. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തതാണ് ഇപ്പോള്‍ സിബി മാത്യൂസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

Siby Mathews

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. രാഷ്ട്രീയ കാരണങ്ങളാകാം സര്‍ക്കാര്‍ അപ്പീല്‍ പോകാത്തതിന് പിന്നിലെന്നാണ് സിബി മാത്യൂസ് ആരോപിക്കുന്നത്. നവംബര്‍ 30 നകം സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ സ്വന്തം നിലക്ക് അപ്പീല്‍ നല്‍കുമെന്നും സിബി മാത്യൂസ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറാണ് സിബി മാത്യൂസ്. പലപ്പോഴും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ബലിയാടാക്കപ്പെട്ടിട്ടുണ്ടെന്നും സിബി മാത്യൂസ് പറയുന്നു. അപ്പീല്‍ നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ അതില്‍ എതിര്‍ കക്ഷിയാക്കുമെന്നും സിബി മാത്യൂസ് പറഞ്ഞു.

ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നമ്പി നാരായണന്‍ ഇപ്പോഴും. ആര്‍ക്ക് വേണ്ടിയാണ് സിബി മാത്യൂസ് ബലിയാടായതെന്ന് വ്യക്തമാക്കണമെന്നും നന്പി നാരായണന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കള്ളക്കളി നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്ന് കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവും ആയ പത്മജ വേണുഗോപാല്‍ പറഞ്ഞു. ചാരക്കേസിന്‍റെ ഗുണഭോക്താക്കള്‍ ആരെന്ന കാര്യം സിബി മാത്യൂസ് തന്നെ പറയണമെന്നും പത്മജ ആവശ്യപ്പെട്ടു.

English summary
ISRO Spy Case: I became the victim, says Siby Mathews
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X