കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആറ് മാസം മുൻപ് വരെ ലീഗ് വർഗീയ പാർട്ടി; ലീഗ് പോയാൽ യുഡിഎഫ് ദുർബലപ്പെടും'; മുരളീധരൻ

Google Oneindia Malayalam News

ദില്ലി: മുസ്ലീം ലീഗ് വർഗീയ പാർട്ടി അല്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് എം പി കെ മുരളീധരൻ. കോൺഗ്രസ് ആദ്യം സ്വീകരിച്ച നിലപാടിലേക്കാണ് വൈകിയാണെങ്കിലും ഇപ്പോൾ സി പി എം എത്തിച്ചേർന്നിരിക്കുന്നത്. ഇതിലൂടെ കോൺഗ്രസിന്റെ നിലപാടാണ് ശരിയെന്ന് സി പി എം ഒടുവിൽ സമ്മതിച്ചിരിക്കുകയാണെന്നും മുരളീധരൻ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

1


'വർഗീയ പാർട്ടിയാണെന്ന് ആറ് മാസം മുൻപ് സി പി എം പറഞ്ഞതാണ്. കോൺഗ്രസ് ആദ്യം സ്വീകരിച്ച നിലപാടിലേക്ക് ഇപ്പോൾ സി പി എം വന്നിരിക്കുന്നു. കോൺഗ്രസിന്റെ നിലപാടാണ് ശരിയെന്ന് സി പി എം ഒടുവിൽ വൈകിയാണെങ്കിലും സമ്മതിച്ചുവെന്നാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

2


സഹകരിക്കാമെന്ന സി പി എം നിർദ്ദേശത്തോട് പ്രതികരിക്കേണ്ടത് ലീഗാണ്. ഞങ്ങളെ സംബന്ധിച്ചെടുത്തോളം മുന്നണിയിൽ നിലവിൽ യാതൊരു പ്രശ്നവുമില്ല. കോൺഗ്രസിനെ ഇല്ലാതാക്കുകയെന്നത് മോദിയുടെ മാത്രമല്ല പിണറായിയുടേയും ലക്ഷ്യമാണ്. അതിന്റെ ഭാഗമായി ലീഗിനെ അടർത്തിയെടുത്താൽ അത് സാധിക്കാമന്നാണ് മാർക്കിസ്റ്റ് പാർട്ടി കരുതുന്നത്.

3


ലീഗിനെ കുറിച്ച് ഞങ്ങൾക്ക് ഇപ്പോൾ യാതൊരു സംശയവുമില്ല. നല്ല ബന്ധം തുടരുകയാണ്. ആ ബന്ധത്തിൽ വിള്ളൽ വീഴുന്ന യാതൊരു സാഹചര്യവുമില്ല. ലീഗ് പോയി കഴിഞ്ഞാൽ മുന്നണി ദുർബലപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ അവർ വിട്ട് പോകുന്ന സ്ഥിതി ഇല്ല. ഒരുമിച്ച് നിന്നാൽ അടുത്ത മൂന്നര വർഷം കഴിഞ്ഞാൽ തിരിച്ച് വരാം. അതിന്റെ എല്ലാ ലക്ഷണങ്ങളും എല്ലാ ഭാഗത്ത് നിന്നും കാണുന്നുണ്ട്. 10 വർഷം അധികാരത്തിന് പുറത്ത് നിൽക്കുന്നത് വലിയ പ്രശ്നമുള്ള കാര്യമൊന്നുമല്ല. മുന്നണിക്ക് ക്ഷീണം തട്ടുന്ന യാതൊരു കാര്യവും കോൺഗ്രസിന്റേയോ ലീഗിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല'.

അത് എംവി ഗോവിന്ദന്റെ മാത്രം അഭിപ്രായമല്ല; സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിക്കുന്നു...അത് എംവി ഗോവിന്ദന്റെ മാത്രം അഭിപ്രായമല്ല; സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിക്കുന്നു...

4


ആശയപരമായ പ്രശ്നങ്ങളൊന്നും കോൺഗ്രസിൽ പുത്തരിയല്ല, പക്ഷേ അതൊന്നും ഒരിക്കലും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാൻ പോകുന്നില്ല.കോൺഗ്രസിന്റെ തകരാറ് കൊണ്ട് തിരഞ്ഞെടുപ്പിൽ ഒരു ക്ഷീണം യുഡിഎഫിന് ഉണ്ടാകില്ല', കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

'77 സീറ്റ് 17 ആക്കി, ഗുജറാത്തിൽ ചെന്നിത്തലയുടെ ദൗത്യം പൂർത്തിയായി'; ഭിത്തിയിലൊട്ടിച്ച് ട്രോളൻമാർ'77 സീറ്റ് 17 ആക്കി, ഗുജറാത്തിൽ ചെന്നിത്തലയുടെ ദൗത്യം പൂർത്തിയായി'; ഭിത്തിയിലൊട്ടിച്ച് ട്രോളൻമാർ

5


ഗോവിന്ദന്റെ പരാമർശത്തോടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു സതീശൻ പ്രതികരിച്ചത്. യു ഡി എഫില്‍ കുഴപ്പങ്ങളുണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കില്‍ അതങ്ങ് വാങ്ങി വച്ചാല്‍ മതി. ആ പരിപ്പ് ഇവിടെ വേവില്ലെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.

'ലീഗിനെ അടർത്താനാണ് വെള്ളം വെച്ചതെങ്കിൽ അതങ്ങ് വാങ്ങി വെച്ചേക്ക്'; ആ പരിപ്പ് വേവില്ലെന്ന് വിഡി സതീശൻ'ലീഗിനെ അടർത്താനാണ് വെള്ളം വെച്ചതെങ്കിൽ അതങ്ങ് വാങ്ങി വെച്ചേക്ക്'; ആ പരിപ്പ് വേവില്ലെന്ന് വിഡി സതീശൻ

English summary
It Is Glad to Know That CPM Finally Admits Congress Stand Is Correct; K Muraleedharan on league issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X