Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹപ്രായം; ലീഗിന്റെ ഗൂഡോദ്ദേശമെന്ന് പിണറായി

Pinarayi Vijayan
തിരുവനന്തപുരം: മുസ്ലീം പെണ്‍കുട്ടികളുടെ പുരോഗതിക്ക് എതിര് നില്‍ക്കുന്നത് മുസ്ലീം ലീഗ് തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ശിശുവിവാഹത്തിനുള്ള ലീഗ് നീക്കത്തിനു പിന്നില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി അട്ടിമറിക്കാനുള്ള ഗൂഡോദ്ദേശ്യമുണ്ടെന്നും പെണ്‍കുട്ടികള്‍ കോളേജില്‍ പഠിക്കരുതെന്നാണ് പരോക്ഷമായി ആവശ്യപ്പെടുന്നതെന്നും പിണറായി ആരോപിച്ചു.

കോളേജില്‍ പഠിച്ചാല്‍ വഴിപിഴച്ചുപോകുമെന്ന പിന്തിരിപ്പന്‍ ചിന്തയാണ് ഇതിനുപിന്നില്‍. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസപുരോഗതിയാണ് സമുദായം ആര്‍ജിച്ച പുരോഗതിയുടെ പ്രധാന ഘടകം. 1975ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിനുള്ള 200 വിദ്യാര്‍ഥികളില്‍ പത്ത് മുസ്ലിം പെണ്‍കുട്ടികളായിരുന്നു. എന്നാല്‍, 2012ല്‍ 60 പേരായി വര്‍ദ്ധിച്ചു. മുസ്ലിം മേഖലയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലടക്കം മുസ്ലിം സമുദായത്തിലെ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആ സമുദായത്തിലെ പെണ്‍കുട്ടികളാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.

1967ല്‍ മമ്പാട് എംഇഎസ് കോളേജില്‍ നാലു മുസ്ലിം പെണ്‍കുട്ടികളേ പഠിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവിടെ 620 മുസ്ലിം പെണ്‍കുട്ടികളുണ്ട്. എംഇഎസ് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി സമയത്തേ സാധാരണ മുസ്ലിംപെണ്‍കുട്ടികള്‍ വിവാഹിതരാകാറുള്ളൂ എന്ന് എംഇഎസ് മേധാവികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ സ്വന്തം മകളെ ചെറിയ പ്രായത്തിലേ വിവാഹംചെയ്ത് കൊടുക്കുമോയെന്നദ്ദേഹം ചോദിച്ചു.

ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള മാനസികപക്വതയും ഗര്‍ഭധാരണത്തിനുള്ള ശാരീരികപക്വതയും കൈവരാനുള്ള കുറഞ്ഞ പ്രായമാണ് 18 വയസ്സ്. ഇത്തരം കാര്യങ്ങളില്‍ ഓരോരാജ്യത്തുമുള്ള പൊതുനിയമം അംഗീകരിക്കണമെന്നാണ് ഇസ്ലാം പണ്ഡിതന്മാര്‍ ലോകവ്യാപകമായി അംഗീകരിച്ചിട്ടുള്ളത്. ലീഗ് ഉള്‍ക്കൊള്ളുന്ന മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനെ പരിക്കേല്‍പ്പിക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ ലീഗ് നേതൃത്വത്തിന് ഇന്നു മടിയില്ല.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട്, വടകര എന്നിവിടങ്ങളില്‍ ജയിച്ചത് കോണ്‍ഗ്രസാണെങ്കിലും മുകളില്‍ പാറിയത് ലീഗ് കൊടിയാണെന്ന മേധാവിത്വ ശബ്ദം ലീഗ് നേതാക്കള്‍ പുറപ്പെടുവിച്ചിട്ടും കോണ്‍ഗ്രസിന് അനക്കമില്ല. ലീഗില്ലാതെ ജയമില്ലെന്ന ഗതികേടുകൊണ്ടാണ് ഉമ്മന്‍ചാണ്ടി, ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മൗനംപാലിക്കുന്നത്- പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+