കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെ 'പച്ചക്കൊടി' കോണ്‍ഗ്രസിന് ക്ഷീണം.. ലീഗ് കൊടികള്‍ ഒഴിവാക്കും'! വിശദീകരിച്ച് കെപിഎ മജീദ്

  • By
Google Oneindia Malayalam News

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ വയനാട് മണ്ഡലവും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയവും വയനാട് മണ്ഡലത്തെ ചുറ്റി പറ്റി തന്നെ. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുറമെ മറ്റൊരു പ്രചരണം കൂടി സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. വയനാട്ടില്‍ പാക് പതാകകള്‍ വീശി രാഹുലിന് വേണ്ടി ആഹ്ളാദ പ്രകടനങ്ങള്‍ നടക്കുന്നുവെന്നായിരുന്നു അത്. രാഹുല്‍ ഗാന്ധിയുടെ വരവില്‍ ആഹ്ളാദം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമായിരുന്നു തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടത്.

<strong>രാഹുലിന് ഇനി രക്ഷ വയനാട് തന്നെ! 'അമേഠിയെ കൈവിട്ടു'.. ഒരക്ഷരം മിണ്ടിയില്ല! 'ട്വിറ്റര്‍ കണക്ക്</strong>രാഹുലിന് ഇനി രക്ഷ വയനാട് തന്നെ! 'അമേഠിയെ കൈവിട്ടു'.. ഒരക്ഷരം മിണ്ടിയില്ല! 'ട്വിറ്റര്‍ കണക്ക്

ഇതോടെ 'പച്ചക്കൊടി' പ്രകടനം മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ക്ഷീണമായേക്കുമെന്ന നിഗമനത്തില്‍ വയനാട്ടില്‍ നിന്ന് ലീഗ് കൊടി ഒഴിവാക്കുകയാണെന്ന പ്രചരണം ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.

പച്ചക്കൊടി ക്ഷീണം

പച്ചക്കൊടി ക്ഷീണം

വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപി പ്രചരണം ശക്തമാക്കിയിരുന്നു. പരാജയ ഭീതിയാണ് രാഹുലിനെ വയനാട്ടില്‍ എത്തിച്ചതെന്നായിരുന്നു ബിജെപിയുടെ ആദ്യ വിമര്‍ശനം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പടി കൂടി നീട്ടി എറിഞ്ഞു.

 കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

ഉത്തരേന്ത്യയിലെ ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ എത്തിയതെന്നായിരുന്നു ബിജെപിയുടെ പ്രചരണം. എന്തായാലും ബിജെപി നേതാക്കളുടെ ഇത്തരത്തിലുളള വിദ്വേഷ പ്രസംഗം കൂടാതെ സോഷ്യല്‍ മീഡിയ വഴിയും കുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

 ബിജെപി ആയുധമാക്കും

ബിജെപി ആയുധമാക്കും

സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയാണ് സോഷ്യല്‍ മീഡിയ വഴിയുള്ള വിദ്വേഷ പ്രചരണവുമായി ആദ്യം എത്തിയത്. മാര്‍ച്ച് 26 ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന വീഡിയോ ആയിരുന്ന പ്രേരണ പങ്കുവെച്ചത്.

 ഒഴിവാക്കണമെന്ന് ഗ്രൂപ്പുകള്‍

ഒഴിവാക്കണമെന്ന് ഗ്രൂപ്പുകള്‍

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ തിരുമാനിച്ചതോടെ പാക്കിസ്താന്‍ പതാകയേന്തി പ്രകടനം നടത്തുന്നവര്‍ എന്ന കുറിപ്പോടെയാണ് പ്രേരണ വീഡിയോ പങ്കുവെച്ചത്. എന്തുകൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തിരുമാനിച്ചതെന്ന് വ്യക്തമായില്ലേയെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചിരുന്നു.

 മാറ്റി നിര്‍ത്തണം

മാറ്റി നിര്‍ത്തണം

ഇതോടെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഈ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തു, ബിജെപി അനുകൂല ഫേസ്ബുക്ക് പേജായ നാഷന്‍ വാണ്ട്‌സ് നമോ എന്ന പേജ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് 'ഇസ്ലാം പതാകകള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് തീരുമാനം വയനാട് സ്വാഗതം ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെയായിരുന്നു.

മുസ്ലീം ഭൂരിപക്ഷ മേഖല

മുസ്ലീം ഭൂരിപക്ഷ മേഖല

നിരവധി പേര്‍ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടിയെങ്കിലും അവര്‍ പോസ്റ്റ് തിരുത്താന്‍ തയ്യാറായില്ല. ഇതിനിടെ മറ്റൊരു പ്രചാരണം കൂടി മറുതലയ്ക്കല്‍ ഉയര്‍ന്നു. ലീഗ് കൊടി വയനാട്ടില്‍ ഉയരുന്നത് കോണ്‍ഗ്രസിന് മറ്റ് സംസ്ഥാനങ്ങളില്‍ തിരിച്ചടിയാകുമെന്നായിരുന്നു അത്.

 ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് ഗ്രൂപ്പ്

ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് ഗ്രൂപ്പ്

അതിനാല്‍ ലീഗ് കൊടി ഒഴിവാക്കി കൊണ്ടുള്ള പ്രചരണങ്ങള്‍ വേണം വയനാട്ടില്‍ നടത്താന്‍ എന്നാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ വ്യാപകമായ ആവശ്യം ഉയരുന്നതെന്നുള്‍പ്പെടയുള്ള പ്രചരണങ്ങളും കനത്തു.

 സ്ക്രീന്‍ ഷോട്ടുകള്‍

സ്ക്രീന്‍ ഷോട്ടുകള്‍

ചില യുഡിഎഫ് അനുകൂല പേജുകള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന രീതിയില്‍ സ്ക്രീന്‍ ഷോര്‍ട്ടികളും വ്യാപകമായി പ്രചരിച്ചിരുന്നു.രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മുസ്ലീം ആധിപത്യ മേഖലയാണ് അതിനാല്‍ ലീഗ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ തെറ്റിധാരണയ്ക്ക് ഇടയാക്കും എന്ന തരത്തിലായിരുന്നു സ്ക്രീന്‍ ഷോട്ടുകള്‍.

 കൊടി വേണ്ട

കൊടി വേണ്ട

കൊടി ഒഴിവാക്കി കൊണ്ട് ലീഗ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്താല്‍ മതിയെന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദ്ദേശിച്ചതായി കാണിച്ചുള്ള സ്ക്രീന്‍ ഷോട്ടുകളും ഇക്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

 മറുപടിയുമായി കെപിഎ മജീദ്

മറുപടിയുമായി കെപിഎ മജീദ്

എന്നാല്‍ ഇത്തരം പ്രചരണങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വരവോടെ വ്യാജ പ്രചരണങ്ങളും വന്ന് കൊണ്ടിരിക്കുന്നു.
ശ്രീ.രാഹുലിന്റെ പ്രചരണ പരിപാടികളിൽ മുസ്‌ലിം ലീഗ് പാർട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തിൽ എന്റെ പേരിലും ചില വാർത്തകൾ കാണുന്നു.

 പച്ച പതാക തന്നെ

പച്ച പതാക തന്നെ

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചത് മുതൽ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂർവമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കൾ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റു ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയർത്തിയതും ഈ പച്ച പതാക തന്നെ...പ്രിയ സോദരരെ,വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കൂ... കെ.പി.എ. മജീദ്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>'ഗാന്ധിയല്ല 'ഗണ്ഡി'! മതം പറഞ്ഞ് ആക്ഷേപം.. ചാനല്‍ ചര്‍ച്ചയില്‍ കത്തിക്കയറി ടിജി മോഹന്‍ ദാസ്! വീഡിയോ</strong>'ഗാന്ധിയല്ല 'ഗണ്ഡി'! മതം പറഞ്ഞ് ആക്ഷേപം.. ചാനല്‍ ചര്‍ച്ചയില്‍ കത്തിക്കയറി ടിജി മോഹന്‍ ദാസ്! വീഡിയോ

English summary
iuml flags may be avoid from congress program fact check
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X