സെന്‍കുമാറിന്റെ 'കസേര' ജേക്കബ് തോമസിന്!! പക്ഷെ സെന്‍കുമാറിനെ മാറ്റിയിട്ടില്ല!!

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: രണ്ടു മാസത്തെ അവധി കഴിഞ്ഞ് മുന്‍ ഡിജിപി ജേക്കബ് തോമസ് ഇന്നു സര്‍വീസില്‍ തിരിച്ചെത്തി. ഐഎംജി ഡയറക്ടര്‍ സ്ഥാനമാണ് ജേക്കബ് തോമസിനു നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. നേരത്തേ ടിപി സെന്‍കുമാര്‍ വഹിച്ചിരുന്ന പദവിയാണ് ഇപ്പോള്‍ ജേക്കബ് തോമസിനു ലഭിച്ചിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍ നിയമിച്ചതിനെ തുടര്‍ന്ന് ഐഎംജി ഡയറക്ടറുടെ കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു.

പാകിസ്താനോട് തോല്‍ക്കാന്‍ കാരണം....കോലി പറയുന്നത്!! മടങ്ങുന്നത് തലയുയര്‍ത്തിതന്നെ

1

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി. വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കുമ്പോഴാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ജൂണ്‍ 30ന് സെന്‍കുമാര്‍ സര്‍വീസില്‍ നിന്നു വിരമിക്കുകയാണ്.

2

ഇതോടെ സംസ്ഥാനത്തെ മുതിര്‍ന്ന ഡിജിപിയായി ജേക്കബ് തോമസ് മാറും. ജേക്കബ് തോമസിനെ ഡിജിപി സ്ഥാനത്തേക്കു തിരിച്ചുകൊണ്ടുവരുന്നതിന് സിപിഎമ്മിനും സിപിഐക്കും താല്‍പ്പര്യമില്ല. അതുകൊണ്ടു തന്നെ പുതിയ ഡിജിപിയായി അദ്ദേഹത്തെ നിയമിക്കുമോയെന്ന് ജൂണ്‍ 30നു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

English summary
Jacob thomas appointed as IMG director
Please Wait while comments are loading...