ജേക്കബ് തോമസ് കേന്ദ്രത്തിന് കത്തയച്ചു;അഴിമതി വിരുദ്ധര്‍ക്ക് സംരക്ഷണം വേണം

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കേന്ദ്ര സര്‍ക്കാരിന് കത്തിയച്ചു. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കുന്നതിനുള്ള വിസില്‍ ബ്ലോവേഴ്‌സിനെ നിയത്തിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

വിസില്‍ ബ്ലോവേഴ്‌സ് ബില്ലിന് നേരത്തെ തന്നെ കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു. അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് കാട്ടി ജഡേക്കബ് തോമസ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

Jacob Thomas

ഒരു കോടിയില്‍പ്പരം രൂപയുടെ അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നവര്‍ക്കായി വിസില്‍ ബ്ലോവര്‍ അവാര്‍ഡും വിജിലന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാതലത്തിലും ഡിപ്പാര്‍ട്ട്‌മെന്റ് തലത്തിലും സ്ഥാപനങ്ങളിലും രണ്ടോ മൂന്നോ വീതമുള്ള വിസില്‍ബ്ലോവര്‍മാരുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കണമെന്ന് ജേക്കബ് തോമസ് അയച്ച് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.

English summary
Jacob Thomas send to letter to Central Government
Please Wait while comments are loading...