കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദ്യം വോട്ട് ചെയ്ത കെഎസ് യു സ്ഥാനാര്‍ത്ഥി തോറ്റു, അതിന് ശേഷം വോട്ട് ഒരൊറ്റ പാര്‍ട്ടിയ്ക്ക് മാത്രം'

Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഇങ്ങടുത്ത് എത്തിക്കഴിഞ്ഞു. എവിടേയും തിരഞ്ഞെടുപ്പ് ചര്‍ച്ചകളാണ്. മറ്റ് തിരഞ്ഞെടുപ്പുകളെ പോലെയല്ല, തദ്ദേശ തിരഞ്ഞെടുപ്പ്. നാടിന്റെ ഉള്ളറിയുന്ന തിരഞ്ഞെടുപ്പാണ്. നാട്ടുകാര്‍ക്ക് നേരിട്ടറിയുന്നവര്‍ തമ്മിലുള്ള പോരാട്ടമാണ്. അവിടെ ചിലപ്പോള്‍ രാഷ്ട്രീയം പോലും ഒരു കൈയ്യകലം മാറി നിന്നേക്കാം.

ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം, എന്തുകൊണ്ട്?ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം, എന്തുകൊണ്ട്?

ഈ തിരഞ്ഞെടുപ്പ് ചൂടിനെ കുറിച്ച് സിനിമ താരങ്ങളും സെലിബ്രിറ്റുകളും എല്ലാം പ്രതികരിക്കുന്നുണ്ട്. സിനിമ താരമായ ജാഫര്‍ ഇടുക്കി റിപ്പോര്‍ട്ടര്‍ ചാനലില്‍ തന്റെ രാഷ്ട്രീയവും ജീവിതവും വിശദമാക്കുന്നുണ്ട്. അറിയാം...

ഏത് പഞ്ചായത്തില്‍

ഏത് പഞ്ചായത്തില്‍

ഇടുക്കി ജില്ലക്കാരനായ ജാഫര്‍ ഇടുക്കിയുടെ ഗ്രാമപ്പഞ്ചായത്ത് ഏതാണ്. കൃത്യമായ ഉത്തരമുണ്ട്- വാഴത്തോപ്പ് ഗ്രാമപ്പഞ്ചായത്ത് എന്ന്. എന്നാല്‍ ജാഫറിന് വോട്ട് അവിടെയല്ല, തൊടുപുഴയിലെ ഉടുമ്പന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലാണ് കുറച്ച് കാലമായി വോട്ടുള്ളത്.

ആദ്യത്തെ വോട്ട് ആര്‍ക്ക്

ആദ്യത്തെ വോട്ട് ആര്‍ക്ക്

മണിയാര്‍കുടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ജീവിതത്തിലെ ആദ്യത്തെ വോട്ട് ചെയ്യുന്നത്. അതും അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. അന്ന് കെഎസ് യുവും എസ്എഫ്‌ഐയും ആണ് ഉള്ളത്. ഒരു കൂട്ടുകാരനായിരുന്നു കെഎസ് യു സ്ഥാനാര്‍ത്ഥി. താന്‍ വോട്ട് ചെയ്‌തെങ്കിലും ആ കെഎസ് യു സ്ഥാനാര്‍ത്ഥി തോറ്റുപോയി!

പിന്നെ എസ്എഫ്‌ഐയ്ക്ക്

പിന്നെ എസ്എഫ്‌ഐയ്ക്ക്

തൊട്ടടുത്ത വര്‍ഷം വേറൊരു കൂട്ടുകാരന്‍ മത്സരിച്ചു. അയാള്‍ എസ്എഫ്‌ഐയില്‍ ആയിരുന്നു. അത്തവണ വോട്ട് ചെയ്തപ്പോള്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി ജയിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം സ്‌കൂളിലെ വോട്ട് എസ്എഫ്‌ഐയ്ക്കായിരുന്നു എന്നും ജാഫര്‍ വ്യക്തമാക്കുന്നുണ്ട്.

എന്നും എപ്പോഴും എല്‍ഡിഎഫിന്

എന്നും എപ്പോഴും എല്‍ഡിഎഫിന്

പിന്നീട് പ്രായപൂര്‍ത്തിയായി, വോട്ടവകാശം കിട്ടിയപ്പോള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു. പിന്നീട് എല്‍ഡിഎഫിന് തന്നെയാണ് വോട്ട് ചെയ്തിട്ടുള്ളത്. താന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്ന കാര്യം എന്നും തുറന്നുപറഞ്ഞിട്ടുണ്ട് എന്നും ജാഫര്‍ ഇടുക്കി പറയുന്നുണ്ട്.

അത് എന്റെ ഇഷ്ടം

അത് എന്റെ ഇഷ്ടം

ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളുണ്ടാവില്ലേ.. അതുപോലെ താന്‍ ഇടതുപക്ഷത്തെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നേട്ടമൊന്നും ഉണ്ടാക്കാനല്ല. അതുപോലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരുമായിട്ടൊക്കെ നല്ല സൗഹൃദവും ഉണ്ട്.

രാജീവ് ഗാന്ധിയുടെ ഓര്‍മ

രാജീവ് ഗാന്ധിയുടെ ഓര്‍മ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും വിഷമമുണ്ടാക്കുന്ന ഒരു ഓര്‍മയുണ്ട്. അന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോസ്റ്റര്‍ ഒട്ടിക്കലും എഴുത്തും ഒക്കെയായി നടക്കുകയാണ്. രാത്രിയില്‍ പണി തീര്‍ന്നില്ല, പുലര്‍ച്ച അത് തീര്‍ക്കുന്നതിനിടയിലാണ് രാജീവ് ഗാന്ധിയുടെ മരണ വാര്‍ത്ത അറിയുന്നത്. ഉടന്‍ തന്നെ പോസ്റ്റര്‍ ഒട്ടിക്കലൊക്കെ അവസാനിപ്പിച്ച് തിരികെ പോയി. അത് വല്ലാത്ത ഒരു അനുഭവമായിരുന്നു എന്ന് ജാഫര്‍ പറയുന്നുണ്ട്.

 പാര്‍ട്ടിയ്ക്ക് വേണ്ടി തന്നെ

പാര്‍ട്ടിയ്ക്ക് വേണ്ടി തന്നെ

അന്ന് ചുമരെഴുത്തിന് പോകുന്നത് പൈസയ്ക്ക് വേണ്ടിയാണോ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. തന്റെ പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് എഴുതാന്‍ പോയത് എന്ന് വ്യക്തമാക്കുന്നു ജാഫര്‍. എന്തായാലും അന്ന് ഇന്നത്തെ പോലെ പാര്‍ട്ടി ശത്രുതകള്‍ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല എന്നും പറയുന്നുണ്ട് അദ്ദേഹം.

പലര്‍ക്ക് വേണ്ടിയും പോയിട്ടുണ്ട്

പലര്‍ക്ക് വേണ്ടിയും പോയിട്ടുണ്ട്

പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയും പ്രചാരണത്തിന് പോയിട്ടുണ്ട്. പലര്‍ക്ക് വേണ്ടിയും വോട്ട് ചോദിച്ചിട്ടുണ്ട്. അതിന്റെ കൂട്ടത്തില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടിയും വോട്ട് ചോദിച്ചിട്ടുണ്ട് എന്ന് പറയുന്നു അദ്ദേഹം. യുവമോര്‍ച്ചയുടെ ലൈവില്‍ പങ്കെടുത്ത കാര്യവും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
ഉഴവൂര്‍ വിജയന്റെ മരണം

ഉഴവൂര്‍ വിജയന്റെ മരണം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേര്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിരുന്നു. പിണറായി വിജയന്‍, കെകെ ഷൈലജ ടീച്ചര്‍, എംവി നികേഷ് കുമാര്‍, എഎന്‍ ഷംസീര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയായിരുന്നു പ്രചാരണം. അന്ന് ഉഴവൂര്‍ വിജയനും കൂടെ ഉണ്ടായിരുന്നു. ഒരേ ഹോട്ടലിലായിരുന്നു താമസം. പിന്നീട് അദ്ദേഹത്തിന്റെ മരണം ഏറെ വിഷമമുണ്ടാക്കിയതായും ഇടുക്കി ജാര്‍ഫര്‍ പറഞ്ഞു.

English summary
Jaffer Idukki reveals his politics and shares his election experiences.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X