Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാ വർഷവും നടത്താൻ ഇതെന്നാ ആണ്ടുനേർച്ചയാണോ', മാർച്ച് 28, 29ലെ ദേശീയ പണിമുടക്കിനെതിരെ ഷോൺ ജോർജ്

കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തിയ്യതികളിൽ ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ ദ്വിദിന തൊഴിലാളി പണിമുടക്കിനെ പരിഹസിച്ച് കേരള ജനപക്ഷം നേതാവും പിസി ജോർജിന്റെ മകനുമായ ഷോൺ ജോർജ്. എന്തിനാണ് പണിമുടക്ക് എന്നത് തൊഴിലാളികൾക്ക് പോലും അറിയില്ലെന്നും എല്ലാ വർഷവും നടത്താൻ ഇത് ആണ്ടുനേർച്ചയാണോ എന്നും ഷോൺ ജോർജ് പരിഹസിച്ചു.

ഷോൺ ജോർജിന്റെ കുറിപ്പ്: ''മാർച്ച് 28,29 ദേശീയ പണിമുടക്കാണ്.. വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനിടയിൽ ഞാൻ കണ്ടിട്ടുള്ള എന്റെ തൊഴിലാളി സുഹൃത്തുക്കളോട് എല്ലാം ഞാൻ അന്വേഷിച്ചു എന്തിനാണ് ദേശീയപണിമുടക്ക്, എന്തൊക്കെ വിഷയങ്ങളുടെ പേരിലാണ് ഈ പണിമുടക്ക് .. അവർക്ക് അതിനെക്കുറിച്ച് അറിയില്ല എന്ന് മാത്രമല്ല യാതൊരു ധാരണയുമില്ല. അവരിൽ പലരും എന്നോട് പറഞ്ഞ ഉത്തരം ഇത് എല്ലാ വർഷവും ഉള്ളതാണെന്നാണ്. എല്ലാ വർഷവും നടത്താൻ ഇതെന്നാ ആണ്ടുനേർച്ചയാണോ..

കൊറോണയും തൊഴിലില്ലായ്മയും നിമിത്തം നട്ടംതിരിഞ്ഞ് പെരുവഴിയിലായി നിൽക്കുന്ന തൊഴിലാളികളോട് നിങ്ങൾ രണ്ടു ദിവസം പണിയെടുക്കണ്ട എന്ന് പറയുക എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് എന്തെങ്കിലും അർത്ഥമുണ്ട്‌ എന്ന് ഞാൻ വിശ്വസിക്കുന്നില്ല.കാരണം നമ്മൾ സമരമുറകൾ സ്വീകരിക്കുന്നത് അധികാരി വർഗത്തിന് എതിരെയുള്ള നമ്മുടെ പ്രതിഷേധം ആയിട്ടും, നമ്മുടെ പ്രതിഷേധം അറിയിക്കുന്നതിനും വേണ്ടിയാണ്.

ഈ മാർച്ച് 28,29-ലെ ദേശീയ പണിമുടക്ക് എന്ന പേരിൽ പാറശ്ശാല മുതൽ തലപ്പാടി വരെ നടത്തുന്ന ഈ നാടകം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി ഈ അറിയും എന്ന് പോലും ഞാൻ വിശ്വസിക്കുന്നില്ല. കാലാകാലങ്ങളിൽ ഇതൊരു ചടങ്ങ് മാത്രമായി മാറുമ്പോൾ രണ്ടു ദിവസം ഒരു സംസ്ഥാനത്തിന്റെ വളർച്ചയെ പിടിച്ചുനിർത്തുന്നു എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് ഒരു അർത്ഥവുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള ഇത്തരം പൊറാട്ട് നാടകങ്ങൾ അവസാനിപ്പിക്കാൻ സമയമായി എന്ന് അഭിപ്രായമുള്ളവർക്കായി മാത്രമുള്ള പോസ്റ്റ്‌....'' എന്നാണ് കുറിപ്പ്.

11

"ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയാണ്
ദേശീയ പണിമുടക്ക്. ലേബർകോഡുകൾ പിൻവലിക്കുക, എസൻഷ്യൽ ഡിഫൻസ് സർവീസ് നിയമം പിൻവലിക്കുക, സ്വകാര്യവൽക്കരണവും പൊതുആസ്തി വിൽപ്പനയും നിർത്തുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് പ്രധാന പൊതുസേവനമേഖലകൾ എന്നിവയ്‌ക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കുക-, പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുക, സംയുക്ത കർഷക മുന്നണി ഉന്നയിച്ച ആറ് ആവശ്യം അംഗീകരിക്കുക, മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് പണം സ്വരൂപിക്കാൻ സമ്പന്നരുടെ മേൽ കൂടുതൽ നികുതി ചുമത്തുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേലുള്ള കേന്ദ്ര എക്സൈസ് നികുതി ഗണ്യമായി കുറയ്‌ക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച്, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നിവയാണ് പണിമുടക്കിന്റെ പ്രധാന ആവശ്യങ്ങൾ.

ഇതിനുപുറമെ, ഒരു ദശകത്തിലധികമായി ഉന്നയിക്കുന്ന മറ്റാവശ്യങ്ങളും- എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം, സാർവത്രിക സാമൂഹ്യസുരക്ഷ, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പ്രൊവിഡന്റ്‌ ഫണ്ട്- മിനിമം പെൻഷൻ തുക വർധിപ്പിക്കുക, സ്കീം തൊഴിലാളികളെ "തൊഴിലാളി' എന്ന നിർവചനത്തിൽ ഉൾപ്പെടുത്തുക- എന്നതും പണിമുടക്കിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്. മഹാമാരി കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകണമെന്ന ആവശ്യവും ഉയർത്തുന്നു. ഈ മുദ്രാവാക്യങ്ങൾക്ക് ആധാരമായ പ്രശ്നങ്ങൾ, രാജ്യത്ത് നടപ്പാക്കിവരുന്ന നവ-ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ലോകത്താകെ ജനങ്ങളുടെ ജീവിതം ദുരിതത്തിലേക്ക് നയിച്ച ഉദാരവൽക്കരണ നയങ്ങളിൽനിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ് ദേശീയ പണിമുടക്കിന്റെ പ്രധാന ലക്ഷ്യമെന്ന് എളമരം കരീം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+