കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണടവെച്ച, കമ്മലിടാത്ത കുട്ടി ജസ്‌ന തന്നെ?? പോലീസ് വിയര്‍ക്കുന്നു!!

  • By Desk
Google Oneindia Malayalam News

ദുരൂഹസാഹചര്യത്തിൽ കാണാതായ പത്തനംതിട്ടയിലെ കോളേജ് വിദ്യാർത്ഥിനി ജസ്‌നയെ തേടി പോലീസ് ചെന്നൈയിലേക്ക് തിരിച്ചു. ചെന്നൈ അയനാവരത്ത് വെള്ളല സ്ട്രീറ്റിൽ ജസ്‌നയെ കണ്ടെന്ന വാർത്തകളെ തുടർന്നാണ് പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചത്.

അതേസമയം വിവരം പുറത്തുവന്ന് രണ്ടരമാസത്തിന് ശേഷമാണ് അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചതെന്നതിനാൽ ജസ്‌നയെ കണ്ടെത്തുക ഏറെ വെല്ലുവിളി നിറഞ്ഞതാവും. മാർച്ച് 26ന് ആണ് ജസ്‌നയെ കാണാതാവുന്നത്.

 കണ്ണടവെച്ച പെണ്‍കുട്ടി

കണ്ണടവെച്ച പെണ്‍കുട്ടി

ഇതിന് നാല് ദിവസം കഴിഞ്ഞാണ് കണ്ണടവച്ച, കമ്മലിടാത്ത പെൺകുട്ടി വെള്ളല സ്ട്രീറ്റിലെ കടയിൽ ഫോൺ ചെയ്യുന്നത് കണ്ടതായി പ്രദേശവാസിയും മലയാളിയുമായ അലക്‌സ് വെളിപ്പെടുത്തയത്. ഇതു വലിയ വാർത്തയായതോടെയാണ് ഇക്കാര്യം സ്ഥിരീകരിക്കാനായി
പൊലീസ് ചീഫിന്റെ ഷാഡോ ടീമംഗങ്ങള്‍ ചെന്നൈയ്ക്കു പോയത്. ജസ്‌നയുടെ തിരോധാനത്തിന് ശേഷം നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ജസ്‌ന മരണപ്പെട്ടതായി അടക്കം വ്യാജപ്രചാരണങ്ങളുണ്ടായി. പ്രണയ പരാജയത്തെ തുടർന്ന് വീടു് വിട്ടിറങ്ങിയതാണെന്ന് അടക്കമുള്ള അപവാദ പ്രചാരണങ്ങളുമുണ്ടായി.

ജസ്നയുടെ കുടുംബം

ജസ്നയുടെ കുടുംബം

സാമൂഹിക മാധ്യമങ്ങളിലടക്കം ഇത്തരം പ്രചാരണങ്ങൾ ശക്തമായതോടെ ഇതിനെതിരെ ജസ്‌നയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും തങ്ങൾക്കെതിരെ അപവാദം പ്രചരിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഇതേത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്‌ന കേസിൽ രാഷ്ട്രീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയുമുണ്ടായി.

അന്നേ വിവരമറിയിച്ചു

അന്നേ വിവരമറിയിച്ചു

ജസ്‌നയെ ചെന്നൈയിൽ കണ്ടകാര്യം എരുമേലി പൊലീസിൽ അറിയിച്ചിരുന്നതായും അലക്‌സ് പറയുന്നു. കടയുടമ ഷൺമുഖം ഫോട്ടോ കണ്ട് ജസ്‌നയെ തിരിച്ചറിഞ്ഞതായും പറയുന്നുണ്ട്. ഇക്കാര്യം അന്നുതന്നെ അന്വേഷിച്ചിരുന്നതായും തെളിവുകളൊന്നും ലഭിച്ചിരുന്നില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്.പി ചന്ദ്രശേഖരൻ പിള്ള പറയുന്നത്.

ജസ്നയുടെ സഹോദരന്‍

ജസ്നയുടെ സഹോദരന്‍

ചെന്നൈയിൽ നിന്നുള്ള വിവരം റാന്നി വെച്ചൂച്ചിറ സ്‌റ്റേഷനിൽ ജസ്‌നയെ കാണാതായതിന്റെ നാലാംദിവസം ലഭിച്ചിരുന്നുവെന്നും പൊലീസ് കാര്യമായെടുത്തില്ലെന്നും ജസ്‌നയുടെ സഹോദരൻ ജയ്‌സ് പറയുന്നു.
വെള്ളലയിലെ എസ്.ടി.ഡി ബൂത്തിലെ ഫോൺകോളുകൾ പരിശോധിച്ചപ്പോൾ ഒരുകോൾ മാത്രമാണ് കേരളത്തിലേക്ക് ചെയ്തതായി കണ്ടെത്തിയത്. എന്നാൽ അത് ജസ്‌നയുമായി ബന്ധപ്പെട്ടത് ആയിരുന്നില്ല. വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും ചെന്നൈയിലേക്ക് പോയതെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

വിയര്‍ത്ത് പോലീസ്

വിയര്‍ത്ത് പോലീസ്

അതേസമയം അടിമുടി ദുരൂഹത ഉയരുന്ന കേസിൽ തുമ്പ് ലഭിക്കാതെ പൊലീസ് വിയർക്കുകയാണ്. കോവളത്തെ ബീച്ചിൽ വിദേശയുവതി മരിച്ചതും പൊലീസ് അന്വേഷണം വൈകിയതും ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. അടുത്തിടെ പൊലീസിന് നേരെ വിവിധ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ജസ്‌ന കേസിൽ പുരോഗതിയുണ്ടാവാത്തത് പൊലീസിന് തലവേദനയായിട്ടുണ്ട്. നുണപരിശോധനയടക്കം പുതിയ മാർഗങ്ങളിലേക്ക് പോകാനാണ് പൊലീസിന്റെ നീക്കം.

നുണപരിശോധന

നുണപരിശോധന

നിരീക്ഷണത്തിലായിരുന്ന ഒരു യുവാവ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ജസ്‌നയുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ജസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളിയിലെ കോളേജ് ഉൾപ്പെടെ പന്ത്രണ്ട് സ്ഥലങ്ങളിൽ സ്ഥാപിച്ച വിവരശേഖരണപ്പെട്ടികൾ രണ്ടുദിവസത്തിനുള്ളിൽ പൊലീസ് തുറന്നു പരിശോധിക്കും. ഇതു ജസ്‌നയെ സംബന്ധിച്ച കൂടുതൽ വിവരങ്ങളിലേക്ക് വഴിതെളിയിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സിബിഐ അന്വേഷിക്കണം

സിബിഐ അന്വേഷിക്കണം

ജസ്‌നയുടെ തിരോധാനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ ജസ്‌നയുടെ സഹോദരൻ ജയ്‌സ് കക്ഷി ചേർന്നു. രണ്ടരമാസത്തിലധികമായി പൊലീസ് നടത്തുന്ന അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ എന്ന വിശ്വാസത്തിലാണ് ജസ്‌നയുടെ കുടുംബം. അതേസമയം സിബിഐ അന്വേഷണമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തേക്കും. പൊലീസ് എല്ലാ സാദ്ധ്യതകളും പരിശോധിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്.

English summary
jasna missing case police went to chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X