കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റു ട്രോഫി വള്ളംകളി, ജവഹര്‍ തായങ്കരി ജലരാജാവ്

  • By Sruthi K M
Google Oneindia Malayalam News

ആലപ്പുഴ: പുന്നമടക്കായലിലെ ഓളപ്പരപ്പുകളെ തുഴഞ്ഞെറിഞ്ഞ് ഇത്തവണ ജവഹര്‍ തായങ്കരി നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടു. അഞ്ചാം തവണയാണ് ജവഹര്‍ തായങ്കരി ജലരാജക്കന്‍മാരാകുന്നത്. മഹാദേവിക്കാട് തെക്കേതലാണ് തൊട്ടുപുറകിലെത്തിയത്. 4 മിനുട്ട് 36 സെക്കന്റിലാണ് ജവഹര്‍ തായങ്കരി വിജയം കൊയ്തത്.

കുമരകം വേമ്പനാട്ട് ബോട്ട് ക്ലബിന്റേതാണ് ജവഹര്‍ തായങ്കരി. വള്ളംകളിയുടെ ആദ്യ മൂന്ന് ഹീറ്റ്‌സിലും ജവഹര്‍ തായങ്കരി ജനങ്ങളെ നിരാശപ്പെടുത്തുകയാണുണ്ടായത്. തോല്‍ക്കില്ല എന്ന ചങ്കുറപ്പോടെയാണ് നാലാം ഹീറ്റിസില്‍ ജവഹര്‍ തായങ്കരി ഇറങ്ങിയത്. ആവേശകരമായ മത്സരമായിരുന്നു അവസാന നിമിഷം കണ്ടത്. പ്രതീക്ഷിക്കാത്ത പ്രകടനമായിരുന്നു ജവഹര്‍ ടീം അവസാന നിമിഷം കാഴ്ചവെച്ചത്.

boatrace

നിലവിലെ ചാമ്പ്യന്‍മാരായ ചമ്പക്കുളത്തെ പിന്തള്ളിയാണ് തായങ്കരി ഒന്നാംസ്ഥാനത്തെത്തിയത്. 1977ല്‍ കോഴിമുക്ക് നാരായണനാചാരി നിര്‍മിച്ചു നീറ്റിലിറക്കിയ ജവഹര്‍ തായങ്കരിക്ക് അന്‍പത്തിയൊന്നേകാല്‍ കോലാണ് നീളം.

ആദ്യമായി നീറ്റിലിറങ്ങിയ ജവഹര്‍ തായങ്കരി അന്ന് കിരീടവുമായാണ് കര കയറിയത്. പിന്നീട് 1985, 2010 വര്‍ഷങ്ങളിലും ജവഹര്‍ തായങ്കരി കിരീടമുയര്‍ത്തി.

English summary
Jawahar Thayankari of the Vembanad Boat Club (Kottayam) won the 63rd Nehru Trophy Boat Race in the Chundan (snake boat) category at the Punnamada Lake here on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X