Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപേക്ഷിച്ചവര്‍ കണ്‍നിറയെ കാണുക; ആരോരുമില്ലാത്തവള്‍ക്കെല്ലാമായി ഒരു രാജകുമാരന്‍ എത്തിയിരിക്കുന്നു

ചാലക്കുടി മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ എന്ന പെണ്‍കുട്ടി ജീവിതത്തില്‍ ഇതുവരെ ഇല്ലായിരുന്നു എന്ന് തോന്നിയതെല്ലാം സ്വന്തമാക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്. പ്രിന്‍സ് എന്ന ചെറുപ്പകാരന് അവളോട് തോന്നിയ പ്രണയം അടുത്ത ദിവസം നടക്കാനിരിക്കുന്ന വിവാഹത്തില്‍ എത്തിച്ചേര്‍ന്നു നില്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.

ചാലക്കുടി കാത്തിരിക്കുന്ന പ്രിന്‍സിന്റെയും ജയന്തിമരിയയുടേയും കല്യാണത്തിന്റെ വിശേഷങ്ങള്‍ രാജീവ് ആലുങ്കള്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് സോഷ്യല്‍ മീഡിയ ഈ സന്തോഷ വാര്‍ത്ത അറിയുന്നത്. ചാലക്കുടി വനിത ഐടിഎയില്‍ നിന്ന ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി നില്‍ക്കുമ്പോള്‍ അവളെ കണ്ട് ഇഷ്ടപ്പെട്ട് പ്രിന്‍സ് വിവാഹ അഭ്യര്‍ത്ഥനയുമായി എത്തുകയായിരുന്നെന്ന് രാജീവ് കുറിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കതിര്‍മണ്ഡപത്തിലേക്ക്

കതിര്‍മണ്ഡപത്തിലേക്ക്

പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന്‍ വന്നെത്തുന്നു.

വരന്‍

വരന്‍

പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്‍. ഇനി മുതല്‍ അവള്‍ അനാഥയല്ല. ജയന്തി മരിയ വിവാഹിതയാകുന്നതോടെ അവളുടെ സംരക്ഷകത്വം വഹിച്ച കുറച്ച് മനുഷ്യസ്നേഹികളുടെ ഹൃദയം ആനന്ദാശ്രുക്കള്‍ പൊഴിക്കുകയാണ്.

1999 ഡിസംബര്‍ 2

1999 ഡിസംബര്‍ 2

1999 ഡിസംബര്‍ 2 വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടര്‍ക്കി ടവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

ഉപേക്ഷിക്കപ്പെട്ടു

ഉപേക്ഷിക്കപ്പെട്ടു

കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്ന് ചാലക്കുടിയിലെ പോലീസ് സി.ഐ ആയിരുന്ന ജോളി ചെറിയാന്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നാടിന്റെ ഓമന

നാടിന്റെ ഓമന

പിന്നീട് അവളെ തേടി ആരും എത്തിയില്ല. മേഴ്സി ഹോമിന്റെ ഡയറക്ടര്‍ കെ.എല്‍.ജേക്കബ് ഇരുകൈകളും നീട്ടി അവളെ ഏറ്റുവാങ്ങിയതോടെ അവള്‍ ചാലക്കുടി നാടിന്റെ ഓമനയായി മാറുകയായിരുന്നു.

വിവാഹ അഭ്യര്‍ഥന

വിവാഹ അഭ്യര്‍ഥന

നിരാലംബരായ കുട്ടികള്‍ക്കൊപ്പം അവള്‍ പഠിച്ചു വളര്‍ന്നു. ചാലക്കുടി വനിത ഐ.ടി.ഐയില്‍നിന്ന് ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സ് പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് അവളെ കണ്ട് ഇഷ്ടപ്പെട്ട് പ്രിന്‍സ് വിവാഹ അഭ്യര്‍ഥനയുമായി എത്തിയത്.

തേങ്ങല്‍ അവസാനിക്കും

തേങ്ങല്‍ അവസാനിക്കും

11ന് പോട്ട ചെറുപുഷ്പദേവാലയത്തില്‍ വച്ച് പ്രിന്‍സ് അവളുടെ കഴുത്തില്‍ മിന്നുകെട്ടുന്നതോടെ അവളിലെ അനാഥത്വത്തിന്റെ തേങ്ങല്‍ അവസാനിക്കും. ശനിയാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ വച്ചാണ് മോതിരമാറ്റം നടക്കുക.

അനുഗ്രഹം

അനുഗ്രഹം

അതിന് ശേഷം മര്‍ച്ചന്റ്സ് ജൂബിലിഹാളില്‍ ചെറിയൊരു വിവാഹ സല്‍ക്കാരവും നടക്കും. ചാലക്കുടിയിലെ പൊതുരംഗത്തെ 500 ഓളം പേര്‍ ചടങ്ങില്‍ അനുഗ്രഹിക്കാനെത്തും.

വിവാഹമംഗളാശംസകള്‍

വിവാഹമംഗളാശംസകള്‍

സുമനസ്സുകളുടെ സഹായത്തോടെ 10 പവന്റെ ആഭരണങ്ങളും വിവാഹവസ്ത്രവും അലമാരയും ഒന്നിനും ഒരു കുറവില്ലാതെ മേഴ്സി ഹോം ഭാരവാഹികള്‍ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് വിവാഹ പാരിതോഷികമായി നല്‍കുന്നുണ്ട്. ജയന്തി മരിയക്കും പ്രിന്‍സിനും എല്ലാവിധ വി വിവാഹമംഗളാശംസകളും വിജയങ്ങളും നേരുന്നു

ഫേസ്ബുക്ക് പോസ്റ്റ്

രാജീവ് ആലുങ്കല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+