• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വടകര ജയരാജന്‍ തിരിച്ചു പിടിക്കും'; കണക്കുകള്‍ സിപിഎമ്മിന് നല്‍കുന്നത് വാനോളം ആത്മവിശ്വാസം

വടകര: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ എത്തിയെങ്കിലും വടകര ലോക്സഭാ മണ്ഡലത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. കഴിഞ്ഞ രണ്ടുതവണയായി മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കോണ്‍ഗ്രസ് നിലനിര്‍ത്തുന്ന മണ്ഡലം ഇത്തവണ എന്തു വിലകൊടുത്തും തിരിച്ചു പിടിച്ചേ മതിയാവു എന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം.

മമ്മൂട്ടിയോ മോഹന്‍ലാലോ ആരാകും പിണറായി? പോസ്റ്ററിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

അതുകൊണ്ട് തന്നെയാണ് മലബാറിലെ ഏറ്റവു കരുത്താനായ നേതാക്കന്‍മാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തന്നെ സിപി​എം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. രാഷ്ട്രീയമായും കണക്കുകളുടെ അടിസ്ഥാനത്തിലും മണ്ഡലത്തില്‍ ഇടത് മുന്നണിക്ക് വ്യക്തമായ മുന്‍തൂക്കമാണ് ഉള്ളത്. ഇതാണ് ജയരാജന്‍റെയും സിപിഎമ്മിന്‍റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

6 മണ്ഡലങ്ങളിലും ഇടത്

6 മണ്ഡലങ്ങളിലും ഇടത്

കൂത്തുപറമ്പ്, തലശ്ശേരി, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം എന്നിങ്ങനെ ഏഴ് നിയോജക മണ്ഡലങ്ങളാണ് വടകര ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ഇതില്‍ കുറ്റ്യാടി ഒഴികേയുള്ള 6 മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആണ് വിജയിച്ചത്.

ഭൂരിപക്ഷം 46000ത്തില്‍പരം

ഭൂരിപക്ഷം 46000ത്തില്‍പരം

കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കൂത്തുപറമ്പിലും തലശ്ശേരിയിലും മാത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ ഭൂരിപക്ഷം 46000ത്തില്‍പരം വരും. സ്ഥാനാര്‍ത്ഥിയായി ജയരാജന്‍ വന്നത്തെയിതോടെ ഈ മണ്ഡലങ്ങളിലെ ലീഡ് ഇതിലും ഉയരുമെന്നാണ് എല്‍‍ഡിഎഫ് പ്രതീക്ഷ.

കുറ്റ്യാടിയില്‍ 2000 വോട്ട്

കുറ്റ്യാടിയില്‍ 2000 വോട്ട്

കണ്ണൂരിന് പുറത്തുള്ള നദാപുരത്തും വടകരയിലും പേരാമ്പ്രയിലും കൊയിലാണ്ടിയിലും ഇടത് മുന്നണിക്ക് വ്യക്തമായ സ്വാധീനമുണ്ട്. തങ്ങളുടെ കയ്യിലുള്ള കുറ്റ്യാടിയില്‍ 2000 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് അവകാശപ്പെടാനുള്ളത്.

2009 ല്‍ മുല്ലപ്പള്ളി

2009 ല്‍ മുല്ലപ്പള്ളി

2009 ല്‍ അമ്പതിനായിരത്തിലേറെ വോട്ടുകള്‍ നേടിയായിരുന്നു സിപിഎമ്മിലെ പി സതീദേവിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തോല്‍പ്പിച്ചത്. എന്നാല്‍ 2014 എഎന്‍ ഷംസീറിനെതിരെ 3306 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുല്ലപ്പള്ളിക്ക് നേടാനായത്.

കണക്കുകള്‍

കണക്കുകള്‍

2014 ലെ മുല്ലപ്പള്ളിയുടെ ഭൂരിപക്ഷത്തെ മറികടക്കാന്‍ കണക്കുകള്‍ നോക്കുമ്പോള്‍ സിപിഎമ്മിന് നിഷ്പ്രയാസം സാധ്യമാവും. വടകര മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയായ വീരേന്ദ്രകുമാറിന്‍റെ എല്‍ജെഡി മുന്നണിയിലേക്ക് തിരിച്ചെത്തിയതും പി ജയരാജന് ഗുണകരമാണ്.

ജനതാ ദള്‍

ജനതാ ദള്‍

2009 ലും 2014 ലും യുഡിഎഫിനൊപ്പമായിരുന്നു വിരേന്ദ്രകുമാറിന്‍റെ നേതൃത്തിലുള്ള ജനതാ ദള്‍. ഇത്തവ​ണ വടകര പിടിക്കുക എന്ന നീക്കങ്ങളുടെ ഭാഗമായിക്കൂടിയായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ വീരേന്ദ്രകുമാറിനേയും കൂട്ടരേയും സിപിഎം മുന്നണിയില്‍ എത്തിച്ചത്.

ആര്‍എംപിയുടെ സ്വാധീനം

ആര്‍എംപിയുടെ സ്വാധീനം

ആര്‍എംപിക്ക് പഴയ ശക്തിയില്ല എന്നും സിപിഎം വിശ്വസിക്കുന്നു. വടകര നിയോജമണ്ഡലത്തില്‍ മാത്രമാണ് ആര്‍എംപി സംഘടനാപരമായി സ്വാധീനമുള്ളത്. വടകരയ്ക്ക് അപ്പുറത്ത് പഴയ കെട്ടുറപ്പ് ഇപ്പോള്‍ ആര്‍എംപിക്കില്ല എന്നും സിപിഎം വിലയിരിത്തുന്നു.

ആത്മവിശ്വാസം

ആത്മവിശ്വാസം

പി ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വം തന്നെയാണ് സിപിഎമ്മിന്‍റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം. ജയരാജന്‍ വന്നതോടെ സംഘടനാ സംവിധാനം എണ്ണയിട്ടി യന്ത്രംപോലെ പ്രവര്‍ത്തിപ്പിക്കാന്‍ സിപിഎമ്മിന് കഴിയുന്നുണ്ട്. താഴെക്കിടയിലുള്ള പ്രവര്‍ത്തകരിലും ഈ ആവേശം പ്രകടമാണ്.

അനുകൂല ഘടകം

അനുകൂല ഘടകം

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയതും വടകരയില്‍ സിപിഎമ്മിന് അനുകൂല ഘടകമാണ്. ഇതിനോടകം തന്നെ പ്രചരണത്തില്‍ ഏറെ മുന്നേറിയ ഇടതുമുന്നണി രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടന്നു കഴിഞ്ഞു.

പോരാട്ടം ശക്തമാകും

പോരാട്ടം ശക്തമാകും

വടകരയിലെ സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മടിച്ചു നിന്നത് പരാജയഭീതികൊണ്ടാണെന്നും ഇടതുമുന്നണി ആരോപിക്കുന്നു. ഒടുവില്‍ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്ത് എത്തിയത് പോരാട്ടം ശക്തമാക്കുമെങ്കിലും ജയരാജന്‍ വിജയിക്കുമെന്ന് തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

English summary
jayarajan hopes to win vadakara look at the numbers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X