കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌ന കേസില്‍ പുരോഗതിയില്ല; കൈ മലര്‍ത്തി സര്‍ക്കാര്‍ ഹൈക്കോടതിയില്‍, എല്ലാ വഴികളും തേടി

  • By Ashif
Google Oneindia Malayalam News

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന്് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. തിരച്ചില്‍ തുടരുന്നുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

ജസ്‌നയെ കാണാതായ കേസില്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

jesna

ജസ്‌നയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്്. എല്ലാ വശങ്ങളും അന്വേഷിക്കുകയാണ്്. ഇതുവരെ ഉയര്‍ന്ന് ആരോപണങ്ങളെല്ലാം അന്വേഷിച്ചെങ്കിലും ഒരു തെളിവും ലഭിച്ചില്ല. ജസ്‌നയെ കണ്ടുവെന്ന് വിവരം ലഭിച്ച സ്ഥലങ്ങളിലെല്ലാം പോലീസ് പോയി. പക്ഷേ ഫലമുണ്ടായില്ലെന്നും തിരുവല്ല ഡിവൈഎസ്്പി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു.

ജസ്‌നയുടെ പിതാവിന്റെ കമ്പനി നിര്‍മിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയ കാര്യവും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങളും അന്വേഷിച്ചു. 250 പേരെ ചോദ്യം ചെയ്തു. ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചു. സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Recommended Video

cmsvideo
ജെസ്‌നയുടെ പിതാവായനെ 15 മണിക്കൂർ ചോദ്യം ചെയ്ത് പോലീസ്

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ജസ്‌നയുടെ സഹോദരന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജൂലൈ നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നുണ്ട്. അന്ന് സര്‍ക്കാരും സിബിഐയും കോടതിയില്‍ നിലപാട് അറിയിക്കും.

English summary
Missing Student Jesna Mariya case: Government said to Court, no evidence has been obtained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X