ജിഷ കൊലപാതകം: അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് രക്ഷപ്പെട്ടു...
നൗഗാവ്(അസം): ജിഷ കൊലപാതക കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാം അസമില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പോലീസ്. വധവുമായി ബന്ധപ്പെട്ട് അന്വേണ സംഘം അനാറുള്‍ ഇസ്ലാമിന്റെ മൊഴിയെടുത്തിരുന്നു. ഇതിനു ശേഷം വീട്ടിലെത്തിയ അനാറുള്‍ മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
എറണാകുളത്ത് പെരുമ്പാവൂരിനടത്തു ജോലി ചെയ്തിരുന്ന അനാറുള്‍ ജിഷയുടെ കൊലപാതക വാര്‍ത്ത പുറത്തറിഞ്ഞതിനു ശേഷമാണ് അസമിലേക്ക് മടങ്ങിയത്. ഇയാള്‍ അമീറുള്ലയുടെ സുഹൃത്തായിരുന്നു.

അമീറിന് പിന്നാലെ അനാറുള്‍ ഇസ്ലാമും നാട്ടിലേക്ക് മടങ്ങിയത് പോലീസിനെ സംശയത്തിനിടയാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അസാമിലെത്തിയ കൊച്ചി സിറ്റി സബ് ഇന്‍സ്പക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അനാറുള്ളയെ ചോദ്യം ചെയ്തത്.
അസാമിലെ ജജോരി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. അതേസമയം അനറുള്‍ കേരളത്തിലേക്കാണ് പോയതെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത്. അമീറിന്റ വീട്ടില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് വീട്. ജിഷയെ കൊലപ്പെടുത്തിയ ശേഷം അമിറുള്ളയ്ക്കൊപ്പമാണോ അനാറുള്ളയും നാട്ടിലേക്ക് മടങ്ങിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അനാറുള്ളയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അത്തരത്തില്‍ തെളിവു ലഭിക്കുകയാണെങ്കില്‍ അനാറുള്ളയെ പിടികൂടി കേരളത്തിലെത്തിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിനു ലഭിച്ച നിര്‍ദ്ദേശം.
എന്നാല്‍ അതിനു മുമ്പ് അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞു. ഇതോടെ അനാറുള്ളയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് പോലീസ്.












Click it and Unblock the Notifications