ജിഷ കൊലപാതകം; ആധാര്‍ ഡാറ്റാ ബേസ് പരിശോധിക്കാന്‍ അനുമതിയില്ല
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ജിഷയുടെ കൊലപാതകിയെ കണ്ടെത്താനായി പരിസരത്തുള്ളവരില്‍ നിന്നും ശേഖരിച്ച വിരലടയാളം കണ്ടെത്താന്‍ ആധാര്‍ ഡാറ്റാ ബേസ് പരിശോധിക്കാന്‍ അനുമതി നല്‍കില്ലെന്ന യുഐഡിഎഐയുടെ നിലപാട് കേരള പോലീസിന് തിരിച്ചടിയായിരിക്കുകയാണ്.
ഇതോടെ ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് വെറും കൈയ്യോടെ മടങ്ങേണ്ടി വന്നു. ആധാര്‍ ഡാറ്റാ ബേസ് പരിശോധനയ്ക്ക് കുറുപ്പംപടി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചത്.

എന്നാല്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നീക്കത്തിന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ മറുപടി കൊടുത്തത്. കൊലപാതകി ഇതര സംസ്ഥാന തൊഴിലാളിയാലവുകയും ആള്‍ മുങ്ങുകയും ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടെത്താനായിരുന്നു ഈ നീക്കം.
ജിഷയുടെ സഹാദരി ദീപയുടെ സുഹൃത്തെന്ന് പോലീസ് പറയുന്ന ഇതര സംസ്ഥാന തൊഴിലാളി ഒളിവിലാണ്. ഇയാളുടെയും ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലലെ ജനങ്ങളുടെയും വിരലയാളം ഒത്തു നോക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. അതേസമയം ജിഷയുടെ വധത്തിന് പിന്നില്‍ അടുത്ത പരിചയക്കാരാണെന്ന നിഗമനത്തിലാണ് പോലീസ് എന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.












Click it and Unblock the Notifications