Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ വധം; അന്വേഷണം ലൈംഗിക വൈകൃതത്തിനടിമയായ ഓട്ടപ്പല്ലന്‍ രാജ എന്ന മോഷ്ടാവിലേയ്ക്ക്

പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ അന്വേഷണം ഓട്ടപ്പല്ലന്‍ രാജ എന്ന കുപ്രസിദ്ധ മോഷ്ടാവിലേയ്ക്കും നീളുന്നു. ലൈംഗിക വൈകൃതത്തിന് ഉടമയായ ഇയാള്‍ ഇരയെ മൃഗീയമായി പീഡിപ്പിച്ചാണ് കൊല്ലുന്നതും മോഷണം നടത്തുന്നതും. ജിഷയുടെ ശരീരത്തിലുണ്ടായ മാരക പരിക്കുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഓട്ടപ്പല്ലന്‍ രാജയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിയ്ക്കുന്നത്.

ഇരയെ മൃഗീയമായി അടിച്ചും തൊഴിച്ചുമാണ് ഇയാള്‍ ആക്രമിയ്ക്കുന്നത്. 2004ല്‍ എറണാകുളം കച്ചേരിപ്പടയില്‍ മേരി എന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഓട്ടപ്പല്ലന്‍ രാജ . വൃദ്ധസദനത്തിലെ മോഷണത്തിനിടെയാണ് ഇയാള്‍ മേരിയെ കൊലപ്പെടുത്തിയത് .

Jisha

ആദ്യം തലയ്ക്കടിച്ച് വീഴ്ത്തി, പിന്നീട് വയറ്റില്‍ ശക്തമായി തൊഴിച്ചു. മര്‍ദ്ദനത്തില്‍ ഇവരുടെ വാരിയെല്ലൊടിഞ്ഞു. തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ തള്ളവിരല്‍ കയറ്റുകയും മാരകമായി മുറിവേല്‍പ്പിയ്ക്കുകയും ചെയ്തു. 2006ല്‍ ഇയാള്‍ അറസ്റ്റിലായെങ്കിലും കുറച്ച് കാലത്തേയ്ക്കുള്ള ശിക്ഷ മാത്രമേ ലഭിച്ചുള്ളൂ .

പിന്നീടും മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഇയാളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ ഇറങ്ങി. തമിഴ്‌നാട്ടിലെ പുതുക്കോട്ട സ്വദേശിയാണ് ഓട്ടപ്പല്ലന്‍ രാജ. ജിഷയും ക്രൂരമായി ആക്രമിയ്ക്കപ്പെട്ടിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+