ജിഷയെ കൊന്നത് ബംഗാള്‍ സ്വദേശി ഹരികുമാര്‍?തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പ്രതിയെ ഹാജരാക്കാന്‍ നീക്കം
പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് നിരീക്ഷണത്തിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പൊലീസിന്റെ നാടകീയ നീക്കം. അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെയെല്ലാം പൊലീസ് വിട്ടയച്ചു . പ്രദേശവാസികളായ നാല് അന്യസംസ്ഥാന തൊഴിലാളികള്‍ നാട് വിട്ടതായി മനസിലാക്കിയ പൊലീസ് ഇവരെ തിരഞ്ഞ് ബംഗാളിലേയ്ക്ക് പോയതായാണ് റിപ്പോര്‍ട്ട് .
ബംഗാളില്‍ നിന്ന് യഥാര്‍ത്ഥ പ്രതിയെ പിടികൂടിയതായും തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസം ഇയാളെ ഹാജരാക്കാന്‍ പദ്ധതിയിടുന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട് . ബംഗാള്‍ സ്വദേശിയായ ഹരികുമാര്‍ ആണ് പൊലീസ് പിടിയിലായതെന്നാണ് സൂചന . ഇയാളുടെ പല്ലുകള്‍ക്ക് വിടവുണ്ട് . പല്ലുകള്‍ക്കിടയില്‍ വിടവുള്ളയാളാണ് ജിഷയെ കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍ .

തിരഞ്ഞെടുപ്പിന് മണിയ്ക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിയെ ഹാജരാക്കി പൊതു സമൂഹത്തിന് മുമ്പിലെത്തിച്ച് സര്‍ക്കാരിനും പൊലീസ് സേനയ്ക്കും എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അവസാനം കുറിയ്ക്കാനുള്ള ശ്രമത്തിലാണ് പൊലീസ് . രണ്ട് ദിവസത്തിനകം ജിഷ കൊലക്കേസിലെ പ്രതിയെ ലോകത്തിന് മുമ്പിലെത്തിയ്ക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന .












Click it and Unblock the Notifications