ജിഷ്ണുകേസ്; സർക്കാർ ഉത്തരവ് സിബിഐക്ക് കൈമാറാത്തതിൽ ദുരൂഹതയെന്ന് കുടുംബം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സി.ബി.ഐക്ക് ലഭിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ജിഷ്ണുവിന്റെ ബന്ധുക്കൾ .നാല് മാസം മുമ്പ് ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചിരുന്നുവെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ പറഞ്ഞു .

കൊറിയന്‍ ഉപഭൂഖണ്ഡത്തിന് മുകളില്‍ വട്ടമിട്ടുപറന്ന് യുഎസ് ബോംബര്‍ വിമാനങ്ങള്‍, ഉന്നിനുള്ള താക്കീത്

കഴിഞ്ഞ ജൂൺ 15 നാണ് ഹോം എസ്.എസ്.എ. 2 / 46/2017 നമ്പറിലുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ് ഏക്ട് 1946 പ്രകാരം സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവിന്റെ പകർപ്പാണ് കുടുംബത്തിന് നൽകിയിട്ടുള്ളത് .എന്നാൽ കേസിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വലിയ അട്ടിമറി ശ്രമം നടന്നെന്ന് കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു തങ്ങളുടെ വാദം ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്ന് അമ്മ മഹിജ പറഞ്ഞു .

mahija

അഞ്ച് മാസത്തോളമായി സുപ്രിം കോടതിയിൽ കേസ് നടക്കുകയാണ് നിരവധി തവണ സർക്കാറിന് വേണ്ടി അഭിഭാഷകൻ ഹാജരായിട്ടുണ്ട് ഈ ഘട്ടത്തിൽ സി.ബി.ഐ അന്യേഷണം സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു ഈ ഘട്ടത്തിലൊന്നും സർക്കാർ ഉത്തരവ് ലഭിച്ചില്ലെന്ന വാദം ഉയർന്നില്ല. ജിഷ്ണുവിന്റെ ത് കൊലപാതകമാണെന്നാണ് കുടുംബം വിശ്വസിക്കുന്നത് .സംസ്ഥാന പൊലീസിന്റെ വിശ്വാസ്യത തകർക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് കേസിൽ ഉണ്ടായത്.

കേസിൽ ഉദ്യേ ഗസ്ഥരുടെ ഭാഗത്ത് നിന്ന് വലിയ അട്ടിമറി ശ്രമം നടന്നെന്ന് ആരോപണം കുടുംബം നേരത്തെ ഉന്നയിച്ചിരുന്നു തങ്ങളുടെ വാദം ശരിവെക്കുന്നതാണ് സി.ബി.ഐ യുടെ പുതിയ വെളിപ്പെടുത്തലെന്ന് അമ്മ പറഞ്ഞു

English summary
Jishnu case; Mystery behind the delay in transferring the order to CBI by Government

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്