കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം വരെ നിരാഹാരം!! ജിഷ്ണുവിന്റെ കുടുംബം ഉറച്ചുതന്നെ, പോലീസ് ത‍ടഞ്ഞാല്‍.....

കൂടുതല്‍ പേര്‍ സമരത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിനു കാരണക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നു കുടുംബം വ്യക്തമാക്കി. മരണം വരെ നിരാഹാരം തുടരുമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. ബുധനാഴ്ച ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജിഷ്ണുവിന്റെ അമ്മ, അച്ചന്‍, അമ്മാവന്‍ എന്നിവരടക്കമുള്ള കുടുംബാംഗങ്ങളും സഹപാഠികളുമാണ് സമരത്തിന് എത്തിയത്.

മാറ്റിനിര്‍ത്തണം

അന്നു തങ്ങളെ കൈയേറ്റം ചെയ്യാന്‍ കൂട്ടുനിന്ന എസ്‌ഐയെയും എസിപിയേയും സര്‍വീസില്‍ നിന്നു മാറ്റിനിര്‍ത്തണമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ആവശ്യപ്പെട്ടു.അതിനു ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റ് ചെയ്യണം

രണ്ടാമത്തെ ആവശ്യം ജിഷ്ണുവിന്റെ മരണത്തിനു കാരണക്കാരായവരെ എത്രയും പെട്ടെന്നു അറസ്റ്റ് ചെയ്യണമെന്നതാണ്. ഈ രണ്ടു ആവശ്യങ്ങളിലും തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായും ശ്രീജിത്ത് പറഞ്ഞു.

സമരം തുടരും

ആശുപത്രി വിട്ടാല്‍ ഡിജിപി ഓഫീസിലേക്കു സമരത്തിനു പോവും. അനിശ്ചിതകാല നിരാഹാര സമരമെന്ന നേരത്തേയുള്ള തീരുമാനത്തി നിന്നു പിന്നോട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

തടഞ്ഞാലും നിര്‍ത്തില്ല

നേരത്തേ 16 പേരാണ് സമരത്തിനായി തിരുവനന്തപുരത്തെത്തിയത്. ഇപ്പോള്‍ നാട്ടില്‍ നിന്നും കുറച്ചു പേരും ഇവിടെയെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്താല്‍ ഡിജിപിയുടെ ഓഫീസിലേക്കുള്ള വഴിയിലെത്തി സമരം തുടരും. പോലീസ് തടയുകയാണെങ്കില്‍ തടയുന്ന സ്ഥലത്തു വച്ചു സമരം തുടരുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

മൂന്നാംദിവസത്തിലേക്ക്

ജിഷ്ണുവിന്റെ കുടുംബത്തിന്റെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്കു കടന്നിട്ടുണ്ട്. ഇതിനിടെ പല ഭാഗത്തു നിന്നും നിരവധി സമ്മര്‍ദ്ദങ്ങളാണ് ഇവര്‍ക്കു നേരിടേണ്ടിവന്നത്.

മരുന്നുപോലും കഴിക്കാതെ മഹിജ

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജ നിരാഹാരം തുടരുകയാണ്. ആഹാരവും വെള്ളവും മാത്രമല്ല മരുന്നുപോലും കഴിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. മഹിജ അവശനിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ആളുകളെത്തി

ജിഷ്ണുവിന്റെ നാടായ വളയത്തു നിന്ന് നിരവധിയാളുകള്‍ സമരത്തിനു പിന്തുണയുമായി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഇനിയുള്ള സമരത്തില്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം തങ്ങളുമുണ്ടാവുമെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

അനിയത്തിയും സമരത്തില്‍

ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും വളയത്തെ വീട്ടില്‍ നിരാഹാര സമരത്തിലാണ്. സമരം രണ്ടാം ദിവസത്തിലേക്ക് കടക്കവെ പിന്തുണയുമായി നാട്ടുകാര്‍ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വീട്ടില്‍ പ്രദേശ വാസികളും അവിഷ്ണയ്‌ക്കൊപ്പം സമരമിരിക്കും.

10 പേര്‍

ബന്ധുക്കളും അയല്‍വാസികളുമടക്കം 10 പേരാണ് ആദ്യഘട്ടത്തില്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കുക.

നാട്ടുകാരുടെ പ്രതിഷേധം

മഹിജയ്ക്കും മറ്റുള്ളവര്‍ക്കുമെതിരേയുള്ള പോലീസ് നടപടിയില്‍ നാട്ടുകാര്‍ക്കു ശക്തമായ പ്രതിഷേധമാണുള്ളത്. ആക്രമണം നടത്തിയ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

English summary
jishnu prannoy's family says the hunger strike will go on till get justice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X