കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമല്ല വേണ്ടത്, രണ്ടുദിവസത്തിനകം നടപടി വേണം; നീതി കിട്ടിയില്ലെങ്കില്‍ സമരമെന്നും ജിഷ്ണുവിന്റെ അമ്മ

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കുട്ടിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: പാമ്പാടി നെഹ്രു കോളജില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കേസിലെ യഥാര്‍ഥ പ്രതികള്‍ക്കെതിരേ ഉടന്‍ നടപടി വേണമെന്ന് വിദ്യാര്‍ഥിയുടെ അമ്മ മഹിജ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം പ്രതികളെ പിടികൂടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപടി സ്വീകരിക്കണം. അതിന് ശേഷം മുഖ്യമന്ത്രി എന്നെ കാണാന്‍ വന്നാല്‍ മതിയെന്നും ജിഷ്ണുവിന്റെ അമ്മ പറഞ്ഞു.

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കുട്ടിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തന്റെ മകന് നീതി ലഭ്യമാക്കണം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വീകരിച്ച ഗൗരവ നടപടികള്‍ പോലും തന്റെ മകന്റെ കാര്യത്തിലുണ്ടായില്ല. മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ജിഷ്ണുവിന്റെ അമ്മ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ തിരിമറി

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ തിരിമറി നടന്നതായി സംശയിക്കുന്നുണ്ട്. ഇക്കാര്യവും അന്വേഷിക്കണം. രണ്ടുദിവസത്തിനകം പ്രതികളെ പിടികൂടണമെന്നാണ് ആവശ്യം. എന്‍ജിനിയറാവാനാണ് തന്റെ മകന്‍ പോയത്. പ്രശ്‌നമുണ്ടാക്കാനല്ല. പിന്നെ എന്തിന് അവനെ ഇത്ര ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ പ്രത്യേക സ്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തണം.

സമരവുമായി മന്നോട്ടുപോവും

പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ തിരിമറി നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അവര്‍ക്കെതിരേ നടപടിയെടുക്കണം. നെഹ്രു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കൃഷ്ണദാസിന് പണമാണ് പ്രശ്‌നം. എന്നാല്‍ എനിക്ക് എന്റെ മകനാണ് മുഖ്യം. തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സംശയമുണ്ട്. പ്രതികളെ പിടികൂടാന്‍ ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ശ്രമമുണ്ടായില്ലെങ്കില്‍ സമരവുമായി മന്നോട്ടുപോവും.

നടിയുടെ കേസില്‍ എത്ര പെട്ടെന്ന് നടപടി

നടി ആക്രമിക്കപ്പെട്ട കേസില്‍ എത്ര പെട്ടെന്നാണ് പോലിസ് നടപടിയെടുത്തത്. അത്ര ഗൗരവം തന്റെ മകന്റെ കാര്യത്തിലുണ്ടായില്ല. അതെന്തുകൊണ്ടാണ്. തന്റെ മകന്റെ ജീവന് വിലയില്ലേ? മകന്‍ മരിച്ചിട്ട് പണം തന്നാല്‍ മതിയാവുമോ? പണമല്ല എനിക്ക് വേണ്ടത്. തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തലാണ്.

എന്റെ വേദന അവസാനിക്കുന്നില്ല

എന്റെ വേദന അവസാനിക്കുന്നില്ല. മകന് നീതി ലഭ്യമാക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോവുമെന്നും ജിഷ്ണുവിന്റെ അമ്മ വ്യക്തമാക്കി. നേരത്തെ ജിഷ്ണുവിന്റെ വീട് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചിരുന്നു. പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അേേദ്ദഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി എത്താത്തതില്‍ നീരസം

എസ്എഫ്‌ഐ പ്രവര്‍ത്തകനായിട്ടും ജിഷ്ണുവിന്റെ മരണ വിവരമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം വീട്ടിലെത്താതിരുന്നതിലെ വിഷമം അമ്മ മഹിജ നേരത്ത പരസ്യമാക്കിയിരുന്നു. കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയിട്ടും മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട്ടില്‍ എത്തിയിരുന്നില്ല. സമയക്കുറവ് മൂലമാണ് വീട് സന്ദര്‍ശിക്കാതിരുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

English summary
We want justice, Jishnu's mother asked to CM pinarayi Vijayan. All accused should be arrested with in two days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X