കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിയെ കുറിച്ച് പറഞ്ഞതിന് മഹിജ വിശദീകരണം നല്‍കണം!! ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ബാര്‍ കൗണ്‍സില്‍

മഹിജയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ബാര്‍ കൗണ്‍സില്‍ പറയുന്നത്. ക്ലാസ് എടുക്കാനായിട്ടാണ് ജഡ്ജി കോളേജില്‍ പോയതെന്നാണ് ബാര്‍കൗണ്‍സില്‍ പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി എബ്രഹാം മാത്യുവിനെതിരെ ആരോപണം ഉന്നയിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍ രംഗത്ത്.

മഹിജയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ബാര്‍ കൗണ്‍സില്‍ പറയുന്നത്. ക്ലാസ് എടുക്കാനായിട്ടാണ് ജഡ്ജി കോളേജില്‍ പോയതെന്നാണ് ബാര്‍കൗണ്‍സില്‍ പറയുന്നത്. ഇക്കാര്യത്തില്‍ മഹിജയോട് വിശദീകരണം ആവശ്യപ്പെടുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.

jishnu pranoy

കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി എബ്രഹാം മാത്യുവിന് നെഹ്‌റു കോളേജ് അധികൃതരുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു മഹിജയിടെ ആരോപണം. ഇക്കാര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിയും നല്‍കിയിരുന്നു. ജഡ്ജിയും കോളേജ് അധികൃതരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടാകളും പരാതിക്കൊപ്പം കൈമാറിയിരുന്നു.

നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള ലക്കിടി കോളേജ് സംഘടിപ്പിച്ച പ്ഠനയാത്രയില്‍ മുഖ്യാതിഥിയായിരുന്നു ജസ്റ്റിസ് എബ്രഹാം മാത്യു എന്നാണ് ആരോപണം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലായിരുന്നു പഠനയാത്ര.

English summary
bar council against jishnu pranoy's mother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X