മഹിജയോട് വാക്കുപാലിക്കാന്‍ പിണറായി സര്‍ക്കാര്‍!! ജിഷ്ണുവിന്‍റെ ഘാതകരെ വിട്ടുകിട്ടണം!! നിയമപോരാട്ടം!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജിഷ്ണു പ്രണോയ് കേസില്‍ ഒടുവില്‍ പിണറായി സര്‍ക്കാര്‍ അലിയുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നല്‍കി വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ്. കേസിലെ മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന്റെ ഹര്‍ജിയും റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്ത് കളയണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

 ജാമ്യം റദ്ദാക്കണമെന്നാവശ്യം

ജാമ്യം റദ്ദാക്കണമെന്നാവശ്യം

ജിഷ്ണു പ്രണോയ് വധക്കേസില്‍ മൂന്നാം പ്രതിയായ വൈസ്പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും.

ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍

ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍

നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ജിഷ്ണു പ്രണോയ് കേസില്‍ അല്ലെന്നുമാത്രം. മറ്റൊരു വിദ്യാര്‍ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച സംഭവത്തിലാണ് ഇത്.

 ചോദ്യം ചെയ്യണം

ചോദ്യം ചെയ്യണം

ഇരുവരെയും ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് ആവശ്യം.

 പിന്നാലെ അറസ്റ്റ്

പിന്നാലെ അറസ്റ്റ്

ജിഷ്ണുപ്രണോയ് കേസിലെ പ്രതികളെ എല്ലാം പിടിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം നടത്തിയ ഡിജിപി ഓഫീസ് സമരം വിവാദമായതിനു പിന്നാലെയായിരുന്നു ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. അറസ്‌ററ് ചെയ്തതിന് പിന്നാലെ തന്നെ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

സഹായിച്ചത് കൃഷ്ണദാസ്

സഹായിച്ചത് കൃഷ്ണദാസ്


ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ ശക്തിവേലിനെ കോയമ്പത്തൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തോളം ഇയാള്‍ ഒളിവിലായിരുന്നു. ഒളിവുല്‍ പോകാന്‍ സഹായിച്ചത് കൃഷ്ണദാസാണെന്നും ഒളിവില്‍ കഴിയുന്നതിനിടെ കൃഷ്ണദാസ് ഒരിക്കല്‍ വന്നു കണ്ടിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.

 ചോദ്യം ചെയ്യാനും അനുമതിയില്ല

ചോദ്യം ചെയ്യാനും അനുമതിയില്ല

ജിഷ്ണു പ്രണോയ് കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ഒളിവില്‍ കഴിഞ്ഞിരുന്ന അധ്യാപകന്‍ സിപി പ്രവീണ്‍, ദിപിന്‍ എന്നിവരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല. പ്രതികളെ ജയിലിലടയ്ക്കുകയോ ചോദ്യം ചെയ്യുകയോ വേണ്ടെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

English summary
jishnu pranoy murder case ldf government to supreme court against bail
Please Wait while comments are loading...