ജിഷ്ണുവിന്റെ മരണം: വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യവുമായി ബന്ധപ്പെട്ട് കോളേജില്‍ വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു. കോളേജ് മാനേജ്‌മെന്റാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

Nehru College

കോളേജ് പ്രിന്‍സിപ്പല്‍ എന്‍ ശക്തവേല്‍, ആരോപണ വിധേയരായ അധ്യാപകന്‍ പ്രവീണ്‍, പിആര്‍ഒ സഞ്ജീവ് കെ വിശ്വനാഥന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മാനേജ്‌മെന്റ് നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നുപേരോടും അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
There Staffs suspended from Nehru College, including Vice Principal N Sakthivel.
Please Wait while comments are loading...