കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്ക് സ്വാമി പിണറായിയുടെ ആള്‍!! എത്തിച്ചത് പോലീസ് തന്നെ!! സമരം അട്ടിമറിക്കാന്‍ പോലീസിന്റെ നാടകം!

വന്‍ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തോക്ക് സ്വാമിയെ ഡിജിപി ഓഫീസിന് മുന്നിലെത്തിച്ചതെന്ന് ശ്രീജിത് പറയുന്നു. പോലീസ് തന്നെയാണ് തോക്ക് സ്വാമിയെ ഡിജിപി ഓഫീസിന് മുന്നിലെത്തിച്ചതെന്നാണ് ശ്രീജിത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരം പോലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്. ഇതിന്റെ തെളിവാണ് തോക്ക് സ്വാമിയെന്ന ഹിമവല്‍ ഭദ്രാനന്ദയെന്നും ശ്രീജിത് ആരോപിക്കുന്നു.

വന്‍ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തോക്ക് സ്വാമിയെ ഡിജിപി ഓഫീസിന് മുന്നിലെത്തിച്ചതെന്ന് ശ്രീജിത് പറയുന്നു. പോലീസ് തന്നെയാണ് തോക്ക് സ്വാമിയെ ഡിജിപി ഓഫീസിന് മുന്നിലെത്തിച്ചതെന്നാണ് ശ്രീജിത്. ഒരു പ്രത്യേക വാഹനത്തിലാണ് തോക്ക് സ്വാമിയെ പോലീസ് കൊണ്ടു വന്നതെന്നും ശ്രീജിത് ആരോപിക്കുന്നു.

himaval bhadranantha

നിരാഹാരമനുഷ്ഠിക്കുന്ന മഹിജ ജ്യൂസ് കുടിക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാര്‍ത്താ കുറിപ്പ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ശ്രീജിത് ആരോപിക്കുന്നു. വാസ്തവ വിരുദ്ധമായ ഈ പ്രചരണത്തെ തുടര്‍ന്നാണ് മഹിജ നിരാഹാരം ശക്തമാക്കിയത്. ഇതിനെ തുടര്‍ന്ന് ആരോഗ്യനില വഷഷായതിനെ തുടര്‍ന്ന് മഹിജയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

നേരത്തെ മഹിജയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദം നടന്നുവെന്ന് ശ്രീജിത് ആരോപിച്ചിരുന്നു. മഹിജയെ ഡിസ്ചാര്‍ജ് ചെയ്യുകയോ പേ വാര്‍ഡിലേക്ക് മാറ്റുകയോ വേണമെന്ന് ആശുപത്രി സൂപ്രണ്ടിനെ ഫോണില്‍ വിളിച്ച് ഒരാള്‍ ആവശ്യപ്പെട്ടുവെന്നാണ് ശ്രീജിത് പറയുന്നത്. എന്നാല്‍ ഇത് സൂപ്രണ്ട് നിഷേധിച്ചിരുന്നു.

mahija

ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംഭത്തിനൊപ്പം തോക്ക് സ്വാമിയും ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെ സമരക്കാര്‍ക്കൊപ്പം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ അറിയില്ലെന്നാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുന്നത്. ഡിജിപിയെ കാണാനെത്തിയപ്പോഴാണ് തന്നെ അറസ്‌റ്‌റ് ചെയ്തതെന്നാണ് തോക്ക് സ്വാമി പറയുന്നത്.

English summary
jishnu's relatives alleges conspiracy by police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X