'എമ്പുരാനിലെ മുന്ന' എന്ന് ഉദ്ദേശിച്ചത് സുരേഷ് ഗോപിയെ ആയിരുന്നില്ല, അപ്പോഴേക്ക് ചാടി വീണുവെന്ന് ബ്രിട്ടാസ്
കൊച്ചി: പാര്‍ലമെന്റിലെ വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ എമ്പുരാന് സിനിമയിലെ മുന്നയുടെ കാര്യം പരാമര്‍ശിച്ചത് കേന്ദ്രമന്ത്രിയും ബി ജെ പി എം പിയുമായ നടന് സുരേഷ് ഗോപിയെ ഉദ്ദേശിച്ചായിരുന്നില്ല എന്ന് സി പി എം എം പി ജോണ്‍ ബ്രിട്ടാസ്. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെയായിരുന്നു താന്‍ ഫോക്കസ് ചെയ്തിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഫോക്കസ് ജോര്‍ജ് കുര്യനെതിരെ ആയിരുന്നു എന്ന് അദ്ദേഹത്തിന് മനസിലായിരുന്നു എന്നും അതിനാലാണ് അദ്ദേഹം തല താഴ്ത്തിയിരുന്നത് എന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്നെയാണ് ഉദ്ദേശിച്ചത് എന്ന് കരുതി സുരേഷ് ഗോപി അതിലേക്ക് ചാടി വീഴുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

മുനമ്പം സംഭവത്തെ മുന്‍നിര്‍ത്തി ബി ജെ പി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആരവത്തില്‍ ഒരുപാട് വ്യാജങ്ങളുണ്ടായിരുന്നു എന്നും അത് തുറന്നുകാട്ടണം എന്നതായിരുന്നു തന്റെ ഉദ്ദേശ്യം എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ' എന്നാല്‍ സുരേഷ് ഗോപി അതിലേക്ക് വന്നുപെടുകയായിരുന്നു. വാസ്തവത്തില്‍ ഞാന്‍ പറഞ്ഞത് സുരേഷ് ഗോപിയെ ഉദ്ദേശിച്ച് ആയിരുന്നില്ല. പ്രതീകാത്മകമായി സംസാരിച്ചതായിരുന്നു,' ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
എന്നാല്‍ തന്നെയാണ് മുന്ന എന്ന് സൂചിപ്പിച്ചത് എന്ന് വിചാരിച്ച് സുരേഷ് ഗോപി ചാടി വീഴുകയായിരുന്നു എന്നും കുറച്ചുകൂടി ഫോക്കസ് ചെയ്തത് ജോര്‍ജ് കുര്യനെയായിരുന്നു എന്നും ബ്രിട്ടാസ് പറയുന്നു. ' ഈ സംഭവത്തിന്റെ തലേദിവസം കുരിശ് എന്നൊക്കെ പറഞ്ഞത് ജോര്‍ജ് കുര്യന് ആയിരുന്നു. ഞാന്‍ പറഞ്ഞത് ജോര്‍ജ് കുര്യന് കാര്യം മനസ്സിലായപ്പോള്‍ തല പതുക്കെ താഴ്ത്തി.
കുര്യന് അത് അപകടമാണ് എന്ന് മനസിലാക്കി പ്രതികരിക്കാന്‍ പോയില്ല എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അന്ന് മറുപടി പറയാനായി സുരേഷ് ഗോപി എഴുന്നേറ്റപ്പോള്‍ ജെപി നദ്ദ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ തടയാന്‍ ശ്രമിച്ചിരുന്നു. അക്കാര്യം ക്യാമറയില്‍ ഇല്ലെങ്കിലും തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും ബ്രിട്ടാസ് പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും സുരേഷ് ഗോപി പ്രകോപിതനായി സംസാരിച്ച് തുടങ്ങിയിരുന്നു.
'ജെപി നദ്ദയൊക്കെ അവിടെ ഇരിക്കെന്ന് പറയുന്നുണ്ട്. ഞാന്‍ കാണുന്നുണ്ട്. എന്നാല്‍ അപ്പോഴേക്ക് പുള്ളി വേറെ ഗിയറിലേക്ക് പോയി. തിരിച്ചെടുക്കാന്‍ പറ്റാതെ ആയി,' ബ്രിട്ടാസ് പറഞ്ഞു. അന്ന് മാത്രമാണ് താന്‍ രാജ്യസഭയില്‍ മലയാളത്തില്‍ സംസാരിച്ചത് എന്നും കേരളത്തെ അഡ്രസ് ചെയ്യാന്‍ വേണ്ടിയായിരുന്നു അത് എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. വഖഫ് ചര്‍ച്ചയ്ക്കിടെ എമ്പുരാനിലെ മുന്നയെ ഇവിടെയുള്ള ബിജെപി ബെഞ്ചുകളില്‍ കാണാമെന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞത്.
'എമ്പുരാന് സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ കഥാപാത്രത്തെ ഇവിടത്തെ ബി ജെ പി ബെഞ്ചുകളില്‍ കാണാം. ആ മുന്നയെ കേരളവും മലയാളിയും തിരിച്ചറിയും. അതാണ് കേളത്തിന്റെ ചരിത്രം. ബിജെപി വിഷത്തെ ഞങ്ങള്‍ കേരളത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. പക്ഷേ കേരളത്തില്‍ നിന്ന് ഒരാളെ ജയിപ്പിച്ചിട്ടുണ്ട്. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും,' എന്നായിരുന്നു അന്ന് ബ്രിട്ടാസ് പറഞ്ഞിരുന്നത്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications